ജനകീയ സഹകരണത്തോടെ ആരോഗ്യ മേഖല ശക്തിപ്പെടുത്തുക ലക്ഷ്യം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Web Desk
Posted on September 19, 2020, 10:56 pm

ജനങ്ങളുടെ സഹകരണത്തോടെ പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്താനാണു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നു സഹകരണ — ദേവസ്വം — ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒറ്റൂർ പഞ്ചായത്തിലെ പുതിയ ഹോമിയോ ഡിസ്പെൻസറി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മെഡിക്കൽ കോളേജും ആർസിസിയും മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വരെ ജനങ്ങളുമായി സഹകരിച്ചു വികസന പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിനു കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി.

ജനകീയ സമിതിയുടെ നേതൃത്വത്തിൽ കണ്ടെത്തി നൽകിയ അഞ്ചു സെന്റ് ഭൂമിയിൽ ബി. സത്യൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 28 ലക്ഷം രൂപ ചെലവഴിച്ചാണു ഹോമിയോ ഡിസ്പെൻസറി നിർമാണം പൂർത്തിയാക്കിയത്. രണ്ടു ഡോക്ടർസ് റൂം, ഫാർമസി റൂം, സ്റ്റോർ റൂം, ഹാൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്.

പനമൂട് ക്ഷേത്രത്തിനു സമീപം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ബി. സത്യൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Eng­lish sum­ma­ry; kadakam­pal­l­li state­ment

You may also like this video;