Friday
19 Apr 2019

ശബരിമലയില്‍ എത്തുന്ന ആക്ടിവിസ്റ്റുകളെ തടയും: കടകംപള്ളി

By: Web Desk | Sunday 4 November 2018 7:10 PM IST


തിരുവനന്തപുരം: ശബരിമലയില്‍ എത്തുന്ന ആക്ടിവിസ്റ്റുകളെ തടയുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. താന്‍ ആക്ടിവിസ്റ്റുകള്‍ എന്ന് ഉദേശിച്ചത് ശബരിമലയിലേക്ക് ഗൂഢലക്ഷ്യങ്ങളുമായി എത്തുന്നവരെയാണെന്നും കടകംപള്ളി വ്യക്തമാക്കി.

അതേസമയം ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തില്ലെന്നും, മാധ്യമങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോല്‍സവം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്തിര ആട്ടത്തിന് നടതുറക്കുന്ന നവംബര്‍ അഞ്ച് തിങ്കളാഴ്ച കൂടുതല്‍ യുവതികള്‍ സന്ദര്‍ശനത്തിനായെത്തുമെന്നാണ് സൂചന.

Related News