Web Desk

തിരുവനന്തപുരം

January 13, 2021, 9:32 am

കടയ്ക്കാവുര്‍ കേസ്; യുവതിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

Janayugom Online

കടയ്ക്കാവൂരില്‍ പോക്സോ കേസില്‍ അറസ്റ്റിലായ യുവതിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. ജാമ്യാപേക്ഷ ഇന്നലെ നല്‍കുമെന്നറിയിച്ചിരുന്നുവെങ്കിലും നടപടികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് നല്‍കിയില്ല. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ജാമ്യത്തിനായുളള ശ്രമങ്ങള്‍.

അതേസമയം, ഇരയായ കുട്ടികളുടെ മാനസിക‑ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദനുള്‍പ്പെടുന്ന വിശദമായ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കാൻ പൊലീസ് കത്ത് നല്‍കി.

ഭര്‍ത്താവിന്റെ സ്വാധീനത്തിന് വഴങ്ങി പൊലീസ് കളളക്കേസ് ചമച്ചുവെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. കുടുംബത്തില്‍ നിന്നും ഐജി വിവരങ്ങള്‍ തേടും. ഇതുവരെയുലളള അന്വേണത്തില്‍ വീഴ്ചകളുണ്ടായിട്ടില്ലെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേസ് ഡയറിയും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാകും ഐജി റിപ്പോര്‍ട്ട് നല്‍കുക.

ENGLISH SUMMARY: kadakkavoor case; fam­i­ly of accused moth­er will sub­mitt bail on highcourt

YOU MAY ALSO LIKE THIS VIDEO