Web Desk

തിരുവനന്തപുരം:

January 29, 2021, 5:53 pm

കടയ്ക്കാവൂര്‍ കേസ്; എസ്ഐയെ സ്ഥലം മാറ്റണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ

Janayugom Online

കടയ്ക്കാവൂരിലെ അമ്മയ്‌ക്കെതിരായി ഭർത്താവുമായി ചേർന്ന് ഗൂഢാലോചന നടത്തി വ്യാജമായി പോക്സോ കേസെടുത്ത കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യനെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അമ്മ പീഡിപ്പിച്ചതായി മകൻ വിദേശത്ത് വച്ച് തന്നോട് പറഞ്ഞെന്നും ഇതനുസരിച്ച് മകനൊപ്പം കടയ്ക്കാവൂരിലെത്തി എസ്ഐ‌ക്ക് പരാതി നൽകിയെന്നുമാണ് കുട്ടിയുടെ അച്ഛൻ ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എഫ്ഐആറിൽ ആദ്യമായി വിവരം നൽകിയത് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ.സുനന്ദയുടെ പേരാണ് എസ്ഐ എഴുതി ചേർത്തത്.

കുട്ടിയുടെ അമ്മയും അച്ഛനും തമ്മിൽ ആറ്റിങ്ങൽ കോടതിയിൽ കുടുംബക്കേസ് ഉള്ളതിനാൽ പോക്സോക്കേസ് നിലനിൽക്കില്ല എന്ന് മനസിലാക്കിയാണ് ഫസ്റ്റ് ഇൻഫോർമാരായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ എസ്ഐ കേസിൽ ഒന്നാമതായി ഉൾക്കൊള്ളിച്ചത്. എന്നാൽ കുട്ടിക്ക് കൗൺസിലിങ് നൽകുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും കേസെടുക്കാൻ പൊലീസിനോട് നിർദ്ദേശിച്ചിട്ടില്ലെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി പറയുന്നു.

കുട്ടിയുടെ അമ്മയുടെ ഫോൺ, ഇവർ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ അനീഷ് സ്റ്റേഷനിൽ കൊണ്ടുചെന്നു കൊടുത്തുവെന്നാണ് മഹസറിൽ എസ്ഐ എഴുതിയത്. എന്നാൽ അന്ന് അയാൾ സ്ഥലത്തുണ്ടായിരുന്നില്ല. വ്യാജ മഹസർ തയ്യാറാക്കിയത് സംബന്ധിച്ച് അനീഷ് ഐജിക്ക് പരാതി നൽകിയിട്ടുണ്ട്. ഇവരുടെ ഫോട്ടോ ഫോണിൽ നിന്നെടുത്ത് എസ്ഐ മാധ്യമങ്ങൾക്ക് നൽകുകയും അത് ചാനൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. ഇങ്ങനെയൊരു കേസ് കെട്ടിച്ചമയ്ക്കാൻ നിയമോപദേശം നൽകിയ ആറ്റിങ്ങൽ ബാറിലെ അഭിഭാഷകനെതിരെയും അന്വേഷണം നടത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇയാളും പൊലീസുമായുള്ള ബന്ധം അന്വേഷിക്കണം.

സമാന സ്വഭാവത്തിൽ ഇയാൾ ചില കുടുംബകോടതിക്കേസുകളിൽ പോസ്കോ വകുപ്പ് ചുമത്തിയിട്ടുണ്ട്. ഭർത്താവിനൊപ്പം താമസിക്കുന്ന രണ്ടാം വിവാഹത്തിലെ പെൺകുട്ടികളെയടക്കം മുഴുവൻ കുട്ടികളെയും മാറ്റിപാർപ്പിക്കണം. നികൃഷ്ടമായ രീതിയിലൂടെ തന്റെ ഒന്നാം ഭാര്യയെ അപാനമിക്കാൻ ശ്രമിച്ച ഇയാൾക്കൊപ്പം പെൺകുട്ടികൾ താമസിക്കുന്നത് സുരക്ഷിതമെല്ലെന്ന് മനസിലാക്കിയാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ജനറൽ കൺവീനർ യു പ്രകാശ്, കൺവീനർമാരായ ഒഐപി സക്കീർ, നാസർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ENGLISH SUMMARY: Kadakkavur case; Action Coun­cil offi­cials urge SI to relocate

YOU MAY ALSO LIKE THIS VIDEO