നഗരത്തിരക്കിൽ നിന്നും കൈയെത്തും ദൂരത്ത് കാഴ്ചയുടെ വിരുന്നൊരുക്കി കടമക്കുടി. വിരുന്നിനെത്തുന്ന ദേശാടനപ്പക്ഷികളും നാട്ടുപക്ഷികളും. അപൂർവ്വയിനം കാട്ടുപക്ഷികളുടെയും ആവാസസ്ഥലം. നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണകാഴ്ചയുടെ അപൂർവ്വ തിരുശേഷിപ്പാണ് കൊച്ചി നഗരത്തോടു ചേര്‍ന്നുള്ള കടമക്കുടി ദ്വീപുകൾ. കടമക്കുടിയുടെ പാരമ്പര്യത്തനിമയും ടൂറിസം സാധ്യതകളും വിളിച്ചോതുന്ന കടമക്കുടി ഫെസ്റ്റിന് ഈ ഗ്രാമത്തില്‍ തുടക്കമായി.
എറണാകുളം ജില്ലാ പഞ്ചായത്തും കടമക്കുടി ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് ജൈവകര്‍ഷകരുടെയും അക്വാഫാം ഉടമകളുടെയും പങ്കാളിത്തത്തോടെ ഫെസ്റ്റ് നടത്തുന്നത്. 1841ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉടലെടുത്ത ദ്വീപുകളിൽ ഒന്നാണ് കടമക്കുടി. വിനോദസഞ്ചാര വികസനത്തിന് ഏറെ സാധ്യതയുള്ള ഒരിടമാണ് ഇവിടം. അന്യം നിന്ന് വരുന്ന പൊക്കാളി നെൽക്യഷിയെ ഇന്നും കൈവിടാതെ കാത്തുസൂക്ഷിക്കുന്നതിൽ ഈ കൊച്ചുഗ്രാമം വഹിക്കുന്ന പങ്ക് ചെറുതല്ല.
തനതായിട്ടുള്ള ആവാസവ്യവസ്ഥിതിയോട് ചേർന്ന് തികച്ചും ജൈവകൃഷിയിലൂടെ ഉദ്പ്പാദിപ്പിക്കുന്ന നെല്ലിനമാണ് പൊക്കാളി. പ്രകൃതിയുടെ സന്തുലിതാവസ്ഥയോട് ചേർന്ന് ചെയ്യുന്ന ഈ കൃഷി രീതിയും കതിർ വിളഞ്ഞ പാടങ്ങളും വിനോദസഞ്ചാരികൾക്ക് കുളിരേകുന്ന കാഴ്ചയാണ്. ഒരാളോളം പൊക്കത്തിൽ വളരുന്ന ലവണപ്രതിരോധശേഷയുള്ള ഒരിനം നെല്ലാണ് പൊക്കാളി. പൊക്കത്തിൽ ആളി നിൽക്കുന്നതുകൊണ്ടാണ് ഈ പേരു വന്നത്. ലവണാംശമുള്ള മണ്ണിൽ വളരാനും വിളയാനും കഴിയുന്ന പൊക്കാളിനെല്ലിന് അമ്ലത ചെറുക്കുവാനും, വെള്ളപ്പൊക്കവും വെള്ളക്കെട്ട് ഭീഷണിയും അതിജീവിക്കുവാനുമുള്ള കഴിവുണ്ട്.
പാടത്ത് ഓരുവെള്ളം കയറുന്നതു മൂലമുണ്ടാകൂന്ന ഉപ്പിനെ അതിജീവിക്കാനുള്ള പ്രത്യേക കഴിവും ഔഷധ സമൃദ്ധവുമായ ഈ നെല്ലിനത്തിനുണ്ട്.
English Summary : kadamakkudy a visual treat in ernakulam
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.