കഠാരകള്‍ മുളപൊട്ടുന്നു…

Web Desk
Posted on June 09, 2019, 9:29 am

നിലമ്പൂര്‍ ഗോപാലകൃഷ്ണന്‍

ആകാശം
നക്ഷത്രങ്ങളുടെ
ചിരികളില്ലാത്ത
മൗനത്തിന്റെ
കനത്ത സമുദ്രം

ഭൂമി
ചുട്ടുപഴുത്ത
ചിന്തകളുടെ ചുരം

മഴ കത്തിയമര്‍ന്ന
ചിതയില്‍ നിന്ന്
കഠാരകള്‍
മുളപൊട്ടുന്നു

മൃതദേഹങ്ങള്‍
പെയ്തുവീണ
ചുവന്ന ഭൂമിയില്‍
കറുത്ത പുഷ്പ്പങ്ങളുടെ
വരണ്ട ശവപ്പറമ്പ്.….