Web Desk

തിരുവനന്തപുരം

January 10, 2021, 12:50 pm

കടയ്ക്കാവൂരിൽ അമ്മ മകനെ ചൂഷണം ചെയ്ത സംഭവം: അച്ഛൻ മകനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്‌, മകനും പറയാനുണ്ട്‌ ചിലത്‌

Janayugom Online

തിരുവനന്തപുരത്ത് മകന്റെ പരാതിയില്‍ അമ്മ പോക്‌സോ കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇളയ മകന്‍. സഹോദരന്‍ അമ്മയ്ക്കെതിരെ നല്‍കിയ മൊഴി മര്‍ദ്ദിച്ച് പറയിപ്പിച്ചതാണ്. അച്ഛന്‍ തങ്ങളെ നിരന്തരം മര്‍ദ്ദിക്കും. കേസില്‍ കുടുക്കുമെന്ന് അച്ഛന്‍ അമ്മയെ ഭിഷണിപ്പെടുത്തിയിരുന്നതായും ഇളയ മകന്‍ വെളിപ്പെടുത്തി.

 

 

തന്റെ മകള്‍ നിരപരാധിയാണെന്ന് അറസ്റ്റിലായ യുവതിയുടെ അമ്മ. വിവാഹ ബന്ധം വേർപെടുത്താതെ യുവതിയുടെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഇപ്പോള്‍ ഉള്ളത്. നിയമ നടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും യുവതിയുടെ അമ്മ വ്യക്തമാക്കി.

 

അതേസമയം, കേസില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത് ചെെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന പൊലീസിന്റെ വാദം സിഡബ്ല്യുസി തള്ളി. കുട്ടിക്ക് കൗണ്‍സിലിംഗ് നടത്താനാണ് പൊലീസിനോട് അവശ്യുപ്പെട്ടതെന്നും കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാനോ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് സിഡബ്ല്യുസി ചെയര്‍പഴ്സൻ അഡ്വ. എന്‍ സുനന്ദ മാധ്യമങ്ങളോട് പറഞ്ഞു.

പതിനാല് വയസുകാരനായ മകനെ പീഡിപ്പിച്ച കേസില്‍  വക്കം സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കടയ്ക്കാവൂര്‍ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.

Eng­lish sum­ma­ry: Kadaykavoor posco case followup

You may also like this video: