June 7, 2023 Wednesday

Related news

June 7, 2023
June 7, 2023
June 7, 2023
June 6, 2023
June 5, 2023
June 5, 2023
June 4, 2023
June 4, 2023
June 4, 2023
June 4, 2023

കഠിനംകുളം ബലാത്സംഗ കേസിലെ അഞ്ച് പ്രതികള്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
June 5, 2020 4:59 pm

കഠിനംകുളം കൂട്ടബലാത്സംഗം കേസിലെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാളില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങിയിരുന്നതായി യുവതി വെളിപ്പെടുത്തി. പ്രതികളെ നാളെ കൊടതിയില്‍ ഹാജരാക്കും. ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി മദ്യം നല്‍കി ബോധം കെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തത്.

യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളായ രാജന്‍, മന്‍സൂര്‍, അക്ബര്‍, അര്‍ഷാദ് എന്നിവരുമാണ് അറസ്റ്റിലായത്.

ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ക്രൂരമായി ഉപദ്രവിച്ചു. നാലുവയസുകാരന്‍ മകനെയും ഉപദ്രവിച്ചു. മാതാപിതാക്കളെയും മര്‍ദ്ദിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പും ഇത്തരത്തില്‍ ക്രൂരമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തി. പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് ഡിജിപി വെളിപ്പെടുത്തി. പലരും കഞ്ചാവ് കേസിലും മോഷണക്കേസിലും പ്രതികളാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണിതെന്ന് കമ്മിഷനധ്യക്ഷ എം സി ജോസഫൈന്‍ പ്രതികരിച്ചു.

ENGLISH SUMMARY: kad­i­namku­lam rape case five arrested
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.