December 2, 2022 Friday

Related news

November 15, 2022
November 4, 2022
October 7, 2022
August 2, 2022
July 17, 2022
June 6, 2022
December 12, 2021
November 26, 2021
September 2, 2021
May 12, 2021

വസന്തവുമായ് വീണ്ടും കൈതപ്രം; ഗാനം നെഞ്ചിലേറ്റി പ്രേക്ഷകര്‍

Janayugom Webdesk
January 2, 2021 6:16 pm

പ്രണയാര്‍ദ്രഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ കൈതപ്രത്തിന്‍റെ തൂലികയില്‍ നിന്ന് ഇതാ മറ്റൊരു പ്രണയഗാനം കൂടി. “എന്നോട് ചേര്‍ന്ന് നിന്നാല്‍ പൊന്‍വേണു പോലെ മൂളാം
വെണ്ണിലാ തോണിയേറി വിണ്ണിലൂടൊഴുകാം” ഈ ഗാനമാണ് ഇപ്പോള്‍ സംഗീത ആസ്വാദകര്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുന്നത്. നവാഗത സംവിധായകന്‍ സായിര്‍ പത്താന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു “ഒരു പപ്പടവട പ്രേമം” എന്ന പുതിയ ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കൈതപ്രം പ്രശസ്ത സംഗീതസംവിധായകന്‍ രാജേഷ് ബാബു കെയുമായുള്ള കൂട്ടുകെട്ടിലൂടെ പുതിയ ഗാനം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പ്രശസ്ത ഗായകരായ പി കെ സുനില്‍കുമാറും മഞ്ജരിയുമാണ് ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. ഗാനം സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. 

ഗാനത്തിന്‍റെ വിഷ്വലില്‍ വരുന്നത് നവാഗത ഗായിക കീര്‍ത്തന എസ് കെയാണ്. ഗാനരചയിതാവ് നിഷാന്ത് കോടമന രചിച്ച് ജാസി ഗിഫ്റ്റും ശ്രീകാന്ത് കൃഷ്ണയും ചേര്‍ന്ന് ആലപിച്ച ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് “ഒരു പപ്പടവട പ്രേമം”.
നാല് കാമുകന്മാരുടെ രസകരമായ പ്രണയ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്. 

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അഭിനേതാക്കള്‍ — സായിര്‍ പത്താന്‍, കൊച്ചുപ്രേമന്‍, ആലിയ, നിഹ ഹുസൈന്‍, ബിജു കലാധര്‍, ശ്രീകാന്ത് കെ സി, സുറുമി, കടയ്ക്കാമണ്‍ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് ഫിലിപ്പ്, സന്തോഷ് കലഞ്ഞൂര്‍, മെഹജാബ്, രാജുക്കുട്ടി, ഷോബി , പുഷ്പമണി, ഷെനീര്‍ ഷാ, കുട്ടന്‍ എന്നിവരാണ്. ബാനര്‍ — ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- ആര്‍ എം ആര്‍ ജിനു വടക്കേമുറിയില്‍, രചന , സംവിധാനം ‑സായിര്‍ പത്താന്‍, ഗാനരചന ‑കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വാസു അരിക്കോട് സംഗീതം- രാജേഷ് ബാബു കെ, ആലാപനം — പി കെ സുനില്‍കുമാര്‍, മഞ്ജരി, ജാസിഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അന്‍വര്‍ സാദത്ത്, അശ്വിന്‍ കൃഷ്ണ, കീര്‍ത്തന എസ് കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ — ജോയ് പേരൂര്‍ക്കട, മ്യൂസിക് അറേഞ്ച്മെന്‍റ്സ് ആന്‍റ് അസോസിയേറ്റ് ഡയറക്ഷന്‍ — ഷിംജിത്ത് ശിവന്‍, വിഷ്വല്‍ അപ്പിയറന്‍സ് (ഫീമെയില്‍ സിംഗര്‍)- കീര്‍ത്തന എസ് കെ, കോസ്റ്റ്യൂം — വിഷ്ണു ഗോപിനാഥ്, ക്യാമറ — പ്രശാന്ത് പ്രണവം, മേക്കപ്പ് — കണ്ണന്‍ കലഞ്ഞൂര്‍, ആര്‍ട്ട്- അരുണ്‍ കല്ലുംമ്മൂട്, സ്റ്റില്‍സ് രഞ്ജിത്ത് ചിത്രലയ, പി ആര്‍ ഒ — അയ്മനം സാജന്‍, പി ആര്‍ സുമേരന്‍.

ENGLISH SUMMARY:kaithapuram with lat­est song
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.