6 October 2024, Sunday
KSFE Galaxy Chits Banner 2

യുവകലാസാഹിതിയുടെ “കൈതോല 2024” അരങ്ങേറി

Janayugom Webdesk
അജ്മാൻ
September 12, 2024 2:28 pm

യുവകലാസാഹിതി അജ്മാൻ സംഘടിപ്പിച്ച യുവകലാസന്ധ്യ “കൈതോല 2024” അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ നടന്നു. പരിപാടിയുടെ ഉദ്‌ഘാടനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകൻ നിർവഹിച്ചു. കല മനുഷ്യനെ സംസ്കരിക്കാൻ കഴിവുള്ള മഹത്തരമായ ദൗത്യമാണ് നിർവഹിക്കുന്നതെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞു. കേരളത്തിൽ ഉണ്ടാവുന്നതിനേക്കാൾ ഇത്തരം ശ്രമങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നടക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. നിർമ്മിത ബുദ്ധിയുടെ അടക്കം ആവിർഭാവത്തോടുകൂടി മനുഷ്യൻ അവൻറെ പ്രാഥമികചോദനങ്ങളിൽ നിന്നും പിൻവാങ്ങി യന്ത്രസമാനമായി മാറുന്നത് തടയുവാൻ ഇത്തരം ഒത്തുചേരലുകൾക്ക് ഒരു പരിധിവരെ സാധിക്കുമെന്നും മുല്ലക്കര അഭിപ്രായപ്പെട്ടു.

ചടങ്ങിൽ അൻസാർ അഞ്ചൽ അധ്യക്ഷനായപ്പോൾ, ലോക കേരള സഭ അംഗവും യുവകലാസാഹിതി യുഎഇ രക്ഷാധികാരിയുമായ പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി ജനറൽ സെക്രട്ടറി ബിജു ശങ്കർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോയിൻറ് ജനറൽ സെക്രട്ടറി ജിബി ബേബി, ലോക കേരളസഭ അംഗം സർഗ്ഗ റോയി, അജ്മാൻ സോഷ്യൽ സെൻറർ ഭാരവാഹികളായ ചന്ദ്രൻ ബേപു, ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. പ്രേംകുമാർ ചിറയിൻകീഴ് സ്വാഗതവും പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

അജ്മാൻ മലയാളി സമാജം പ്രവർത്തകർ അവതരിപ്പിച്ച ചെണ്ടമേളത്തോടെ യുവകലാസന്ധ്യയുടെ തുടക്കം കുറിച്ചു. ഷിഫി മാത്യു അവതാരികയായി. യുവകലാസാഹിതി യുഎഇ പ്രസിഡണ്ടും പ്രശസ്ത നാടക കലാകാരനുമായ സുഭാഷ് ദാസ് രാവണന്റെ ജീവിതത്തെ ആസ്പദമാക്കി അവതരിച്ച പെരും ആൾ എന്ന ഏകപാത്ര നാടകം കാണികളെ ആകർഷിച്ചു. ഉറവ് നാടൻ പാട്ട് സംഘം അവതരിപ്പിച്ച താളനിബദ്ധമായ ഗാനങ്ങൾ പ്രവാസി സമൂഹത്തിന് ഗൃഹാതുരമായ ഓർമ്മകൾ ഉണർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.