20 April 2024, Saturday

Related news

March 31, 2024
March 28, 2024
March 7, 2024
March 1, 2024
March 1, 2024
February 13, 2024
January 29, 2024
January 17, 2024
October 1, 2023
September 23, 2023

കാജല്‍: സമാനതകളില്ലാത്ത വിജയത്തിന്റെ പേര്

Janayugom Webdesk
നീലേശ്വരം
May 23, 2023 8:22 pm

കാജൽ രാജുവിന്റെ സിവില്‍ സര്‍വീസ് നേട്ടം സമാനതകളില്ലാത്തതാണ്. ഒരു വൈകല്യത്തിനും തളർത്താൻ കഴിയുന്നതായിരുന്നില്ല ആ പ്രതിഭയുടെ പോരാട്ടവീര്യം. വലതു കൈപ്പത്തിയില്ലാതെയാണ് ജനിച്ചതെങ്കിലും പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച പെൺകുട്ടിയുടെ ചെറുപ്പം തൊട്ടേയുള്ള സ്വപ്നമായിരുന്നു സിവിൽ സർവീസ്. 

ആദ്യപരിശ്രമത്തിൽ തന്നെ റാങ്ക് ലിസ്റ്റിൽ ഇടം നേടി കാസർകോട് ജില്ലയ്ക്ക് അഭിമാനമായി കാജൽ. 910-ാം റാങ്കാണ് നീലേശ്വരം പള്ളിക്കര സ്വദേശി കാജല്‍ സ്വന്തമാക്കിയത്. പള്ളിക്കരയിലെ സിബിഎസ്ഇ സ്കൂളിലാണ് പത്താംക്ലാസ് വരെ പഠിച്ചത്. നൃത്തത്തിലും പാട്ടിലും ചിത്രംവരയിലുമെല്ലാം മിടുക്കിയാണ് കാജൽ. 

പത്താംക്ലാസിൽ ഫുൾ എപ്ലസ് ഗ്രേഡ് നേടിയ കാജല്‍ ഹൊസ്ദുർഗ് ജിഎച്ച്എസ്എസിൽ പ്ല‌‌സ‌്ടുവിന് ഹ്യുമാനിറ്റീസ് തിരഞ്ഞെടുത്തു. 99 ശതമാനം മാർക്കോടെ പ്ല‌‌സ‌്ടു പൂർത്തിയാക്കി. പിന്നീട് മദ്രാസ് ഐഐടിയിൽ ഇന്റഗ്രൽ എംഎ ഇൻ ഡെവലപ്മെന്റ് സ്റ്റഡീസിൽ അഡ്മിഷൻ നേടി. തുടര്‍ന്നാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. കൃഷിക്കാരനായ പിതാവ് രാജുവും മാതാവ് ഷീബയും മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്. സഹോദരൻ കരൺ ചായ്യോത്ത് ജിഎച്ച്എസ്എസിലെ പ്ലസ‌്ടു വിദ്യാർത്ഥിയാണ്. 

Eng­lish Summary;Kajal: The name of unpar­al­leled success

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.