Web Desk

മുംബൈ:

October 26, 2020, 4:12 pm

ഉദ്ധവ് താക്കറെ നെപോട്ടിസത്തിന്റെ ഏറ്റവും മോശം ഉല്പന്നം: കങ്കണ

Janayugom Online

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ബോളിവുഡ് നടി കങ്കണ റണൗട്ട്. കഴിഞ്ഞദിവസം ദസറ ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ കങ്കണക്കെതിരെ താക്കറെ വൻ വിമർശനം നടത്തിയിരുന്നു. ഉദ്ധവ് താക്കറെ നെപോട്ടിസത്തിന്റെ ഏറ്റവും മോശം ഉല്പന്നമാണെന്ന് കങ്കണ തിരിച്ചടിച്ചു. ശിവസേനയുടെ മുതിർന്ന നേതാവായ സഞ്ജയ് റൗത്തിനെതിരെയും താരം ട്വിറ്ററിലൂടെ വിമർശിച്ചു.

അതേസമയം രാജ്യദ്രോഹക്കേസില്‍ കങ്കണയും സഹോദരിയും ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം തേടിയിരുന്നു. ഇന്നലെയും ഇന്നുമായി ഹാജരാകണമെന്നായിരുന്നു സമൻസ്. എന്നാൽ ഹിമാചല്‍ പ്രദേശില്‍ തങ്ങളുടെ ഇളയ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്ന് കങ്കണയുടെ അഭിഭാഷകന്‍ പൊലീസിന് മറുപടി നല്‍കി. നവംബര്‍ 15ന് ഹാജരാകാമെന്നും അഭിഭാഷകന്‍ അറിയിച്ചു.

ഒക്ടോബര്‍ 20നാണ് പൊലീസ് ഇവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയും മാധ്യമങ്ങളിലൂടെയും നടത്തിയ പരാമര്‍ശങ്ങളിലൂടെ ഇരു വിഭാഗങ്ങള്‍ക്ക് ഇടയില്‍ സ്പര്‍ദ്ദയുണ്ടാക്കിയെന്നാണ് ഇവര്‍ക്ക് എതിരായ കേസ്. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറായ മുനവ്വര്‍ അലി സയ്യിദ് നല്‍കിയ ഹര്‍ജിയില്‍ ബാന്ദ്ര മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ENGLISH SUMMARY: kankana about uddhav thakeray

YOU MAY ALSO LIKE THIS VIDEO