27 March 2024, Wednesday

Related news

March 26, 2024
March 25, 2024
March 25, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 20, 2024
March 18, 2024
March 17, 2024

കാക്കനാട് ലഹരിമരുന്ന് കേസ്; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
August 28, 2021 5:36 pm

കാക്കനാട് ലഹരിമരുന്ന് കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി അറസ്റ്റില്‍. എക്‌സൈസ് ക്രൈബ്രാഞ്ച് സംഘമാണ് തയ്ബയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരി കടത്ത് കേസില്‍ തയ്ബയെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിട്ടയച്ചിരുന്നു. കേസില്‍ യുവതിയുടെ പങ്ക് സ്ഥിരീകരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിലെ ആറാം പ്രതിയാണ് തിരുവല്ല സ്വദേശി തയ്ബ. പോണ്ടിച്ചേരിയില്‍ നിന്ന് മയക്കുമരുന്ന എത്തിച്ചത് തയ്ബ ഉള്‍പ്പെടെ നാല്‌പേരാണ്. ലഹരിക്കടത്ത് കേസില്‍ തയ്ബ സെക്യൂരിറ്റി ഗാര്‍ഡായി പോയിരുന്നതായാണ് അന്വേഷണ സഘത്തിന്റെ കണ്ടെത്തല്‍.

രാവിലെ മുതല്‍ യുവതിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. കൊച്ചിയിലെ എക്‌സൈസ് ഓഫിസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കൂടുതല്‍ തെളിവുകള്‍ക്കായി എക്സൈസ് സംഘം അന്വേഷണം ഗോവ, പോണ്ടിച്ചേരി, ബംഗളൂരു എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്തും പ്രതികള്‍ ഡി ജെ ലഹരി പാര്‍ട്ടികള്‍ നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.

എറണാകുളം ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് പ്രതികള്‍ ലഹരി ഡി ജെ പാര്‍ട്ടികള്‍ നടത്തിയത്. പത്ത് പേരില്‍ താഴെ മാത്രം പങ്കെടുത്ത ചെറു ലഹരി പാര്‍ട്ടികളായിരുന്നു അതെന്ന് അന്വേഷണ സംഘം പറയുന്നു. കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനില്‍ അഞ്ചംഗ സംഘം പിടിയിലായത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടു യുവതികള്‍ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് എക്‌സൈസിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.

അതേസമയം , കഴിഞ്ഞ ദിവസം അഞ്ചു പ്രതികളെ എക്സൈസ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് സ്വദേശി ശ്രീമോന്‍, ഫാവാസ്, ഫാവാസിന്‍റെ ഭാര്യ ഷബ്ന, കാസര്‍കോട് സ്വദേശി അജ്മല്‍, മുഹമ്മദ് അഫ്സല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടന്നും ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്തണമെന്നുമാണ് എക്സൈസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. പ്രതികളുമായി ചെന്നൈ, പോണ്ടിച്ചേരി, വയനാട് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തണമെന്നും എക്സൈസ് കോടതിയെ അറിയിച്ചു.

എറണാകുളത്തു വിവിധ സ്ഥലങ്ങളില്‍ ഫ്ലാറ്റുകള്‍ വാടകയ്ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെയും കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ചതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.

Eng­lish sum­ma­ry: Kakkanad drug case followup

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.