26 March 2024, Tuesday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

കക്കിഡാം തുറന്നു: ഒരു മണിക്കൂറിനകം വെള്ളം പമ്പയില്‍ ചേരും; പ്രദേശങ്ങളില്‍ ജലനിരപ്പ് 15 സെന്റീമീറ്ററിലധികം ഉയരും

Janayugom Webdesk
പത്തനംതിട്ട
October 18, 2021 12:15 pm

ശബരിഗിരി പദ്ധതിയിലെ കക്കിആനത്തോട് ഡാം രാവിലെ 11 മണിയോടെ തുറന്നു. കക്കി ഡാമിെന്‍റ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി 100 കുബിക്‌സ് മുതല്‍ 200 കുബിക്സസ് വരെ വെള്ളം പുറത്തേക്ക് വിട്ടു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെയാണ് ഉയര്‍ത്തിയത്. പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഒന്നരയടി വരെ ഉയരും. കുട്ടനാട്ടില്‍ നാളെ രാവിലെ വെള്ളമെത്തും. ഷോളയാര്‍ അണക്കെട്ടും തുറന്നു.
വൈകിട്ട് നാലോടെ ചാലക്കുടിയിലേക്ക് വെള്ളമെത്തും. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലെ മലയോരമേഖലയില്‍ മഴ ശക്തമായി തുടരുന്നു. അതി ശക്തമായ മഴക്ക് സാധ്യതയില്ലെങ്കിലും പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, 8 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കല്ലാര്‍കുട്ടി, കുണ്ടള,ഷോളയാര്‍,മൂഴിയാര്‍,കക്കി-ആനത്തോട്,ഇരട്ടയാര്‍,ലോവര്‍ പെരിയാര്‍,പെരിങ്ങല്‍ക്കുത്ത്‌ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.
ജനവാസ മേഖലകളില്‍ പരമാവധി 15 സെന്‍റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാത്തവിധം ജലം പമ്പാ നദിയിലേക്ക് ക്രമാനുഗതമായാണ് ഒഴുക്കി വിടുന്നത്. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം ഒരു മണിയോടെ ശബരിമല പമ്പ ത്രിവേണിയില്‍ എത്തും. ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമാണ് കക്കി ആനത്തോട്. 2018ലെ മഹാപ്രളയത്തിന് കാരണമായത് കക്കി ആനത്തോട് ഡാം തുറന്നതായിരുന്നു. അതിനാല്‍ ഇത്തവണ പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കുന്നുണ്ട്. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് നടപടിയായിട്ടുണ്ട്. പമ്പ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി ശേഷിയായ 986.33 മീറ്ററിലേക്ക് എത്തിയതിനാലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 984.50 മീറ്റര്‍റിലെത്തിയാല്‍ റെഡ് അലര്‍ട്ട് പഖ്യാപിക്കും. ഇപ്പോള്‍ ജലനിരപ്പ് 983.5 മീറ്റര്‍പിന്നിട്ടു.

 

Eng­lish Sum­ma­ry: Kakki­dam opened: water will reach Pam­pa in an hour; Areas will be flood­ed by more than 15 cm

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.