‘കാല’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകള്‍

Web Desk
Posted on May 29, 2018, 11:10 pm

ബംഗളൂരു: തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ പുതിയ ചിത്രമായ കാല കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകള്‍ അറിയിച്ചു. കാവേരി നദിജല തര്‍ക്ക വിഷയത്തില്‍ രജനീകാന്ത് നടത്തിയ പരാമര്‍ശങ്ങള്‍ പ്രതിഷേധാത്മകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്നഡ സംഘടനകളുടെ എതിര്‍പ്പ്. തിയറ്റര്‍ ഉടമകളോടും വിതരണക്കാരോടും കാല സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്നും കന്നഡ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ജൂണ്‍ ഏഴിനാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.