ബാലഭാസ്കറിനെ അപകടപ്പെടുത്തുന്നത് കണ്ടു; ‘മരണമൊഴി’ യുമായി കലാഭവൻ സോബി

Web Desk

തിരുവനന്തപുരം

Posted on July 31, 2020, 4:05 pm

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തി കലാഭവന്‍ സോബി. ബാലഭാസ്കറിനെ കൊലപ്പെടുത്തിയതിന് ശേഷം വാഹനാപകടം മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍.

തിരുവനന്തപുരത്തെ പളളിപ്പുറം റോഡില്‍ വെച്ച് ക്വട്ടേഷൻ സംഘം ബാലഭാസ്കറിനെ അപകടപ്പെടുത്തുന്നത്  താൻ കണ്ടുവെന്ന് സോബി ഉറപ്പിച്ചു പറയുന്നു. ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാണെന്ന് താൻ ഇതിന് മുൻപ് ഉറപ്പിച്ച പറഞ്ഞിരുന്നു. ആ സമയത്ത് തനിക്ക് വധഭീക്ഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ടായിട്ടുണ്ടെന്നും സോബി പറയുന്നു. താൻ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രതികളെ ചൂണ്ടിക്കാട്ടികൊടുക്കുമെന്നും സോബി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ ബാലഭാസ്കറിന് അപകടമുണ്ടായ സ്ഥലത്ത് വച്ച് കണ്ടിരുന്നുവെന്ന് ഇതിന് മുൻപ് സോബി പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തല്‍ നേരത്തെ വിവാദമായിരുന്നു. മാധ്യമങ്ങളില്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയായപ്പോഴാണ് സരിത്തിനെ അപകടസ്ഥലത്ത് വച്ച് കണ്ടത് ഓര്‍ത്തത്.

അക്രമികള്‍ തന്നെ  അപകടപ്പെടുത്താനോ  കൊലപ്പെടുത്താനോ വരെ ശ്രമിക്കുമെന്ന ഭയം കൊണ്ടാണ് തന്റെ മൊഴി സിഡികളിലും പെൻഡ്രൈവിലും സൂക്ഷിക്കുന്നത്. തന്റെ അഭിഭാഷകനായ രാമന്‍ കര്‍ത്തയ്ക്കും ബാലഭാസ്‌കറിന്റെ കസിന്‍ പ്രിയ വേണുഗോപാലിനും വേണ്ടിയാണ് താന്‍ ഈ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതെന്നും സോബി വീഡിയോയില്‍ പറയുന്നു.

ENGLISH SUMMARY: KALABHAVAN SABU’S STATEMENT ON BALABHASKAR’S DEATH

YOU MAY ALSO LIKE THIS VIDEO