Friday
18 Oct 2019

ബാലഭാസ്‌ക്കറിന്‍റേത് അപകട മരണമല്ല; പറയാത്ത ചില കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്; കലാഭവന്‍ സോബി

By: Web Desk | Wednesday 5 June 2019 3:24 PM IST


ബാലഭാസ്കറിന്‍റേത് അപകട മരണമല്ലെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി. മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി പറ‌ഞ്ഞു. വെളിപ്പെടുത്തലിന് ശേഷം താന്‍ ഭീഷണി നേരിടുന്നുണ്ട്. കൊച്ചിയിലെത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കലാഭവന്‍ സോബി ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയത്. അപകട സ്ഥലത്ത് നിന്ന് രണ്ട് പേര്‍ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ ദുരൂഹതയുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു.

ബാലഭാസ്‌കറിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടയിലാണ് ബാലഭാസ്‌കറിന്റെ ചില സുഹൃത്തുക്കള്‍ തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാകുന്നത്. ഇതിനെത്തുടര്‍ന്നാണ് അപകടം നടന്ന് 10 മിനിറ്റ് കഴിഞ്ഞ് ദേശീയ പാത വഴി പോകുമ്പോള്‍ സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്ന് കലാഭവന്‍ സോബി വെളിപ്പെടുത്തിയത്.

 

Related News