ടി എം കൃഷ്ണയുടെ പുസ്തകപ്രകാശനം തടഞ്ഞ് കേന്ദ്രസർക്കാർ. പ്രകാശനത്തിനായി വേദി അനുവദിച്ച തീരുമാനം കേന്ദ്രസർക്കാരിനു കീഴിലുള്ള കലാക്ഷേത്ര ഫൗണ്ടേഷൻ പിൻവലിച്ചു.മൃദംഗ നിർമാണത്തെക്കുറിച്ച് പരമാർശിക്കുന്ന സെബാസ്റ്റിയൻ ആൻഡ് സൺസ്; എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേർസ് & സൺസ് ഓൺ ഇറ്റ്സ് പ്രിമൈസസ് എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനാണ് വേദി നിഷേധിച്ചത്.
പ്രകാശന ചടങ്ങിനുള്ള വേദികൾ നിഷേധിച്ചു കൊണ്ട് രണ്ട് നോട്ടീസുകളാണ് പുസ്തകത്തിന്റെ പബ്ലിഷേർസ് ഹൗസിന് ലഭിച്ചിരിക്കുന്നത്. പുസ്തകത്തിനെക്കുറിച്ച് ദേശീയ പത്രത്തിൽ വന്ന നിരൂപണത്തിനു പിന്നാലെയാണ് നടപടി. മൃദംഗം ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് പുസ്തകം. പുസ്തകത്തിൽ നിരവധി വിവാദമായ സംഭവങ്ങളെക്കുറിച്ച് പരമാർശമുണ്ട്. അതിനെല്ലാം രാഷ്ട്രീയ സ്വഭാവമുണ്ടെന്നും, പുസ്തകത്തിലെ പരാമർശങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കുമെന്നുമാണ് അനുമതി പിൻവലിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.അതേസമയം പുസ്തക പ്രകാശനത്തിനുള്ള വേദി നിഷേധിച്ച സംഭവത്തിൽ വിയോജിപ്പുമായി ടി. എം കൃഷ്ണ രംഗത്തെത്തി.
‘മൃദംഗ നിർമാണത്തിന്റെ തലമുറകളുടെ ആഘോഷമാണ് ഈ പുസ്തകം. അവർ പശുവിന്റെയും ആടിന്റെയും പോത്തിന്റെയും ചോരയിലും തോലിലും ആണ് ജോലി ചെയ്തത്. അതു കൊണ്ടാണ് നമുക്ക് സംഗീതം ആസ്വദിക്കാൻ പറ്റുന്നത്. പുസ്തകം കാലങ്ങളായി മാറ്റി നിർത്തപ്പെട്ട ഇവരുടെ ജീവിതത്തെയാണ് കാണിക്കുന്നത്. എങ്ങനെയാണ് അത് വിവാദമാകുന്നത്, ’ ടി.എം കൃഷ്ണ ചോദിച്ചു.
English summary: Kalakshetra Cancels Launch of T.M. Krishna’s Book on Mridangam Makers
you may also like thism video