മുൻ രാഷ്ട്രപതി എ. പി. ജെ അബ്ദുൽ കലാമിന്റ മഹത്തായ ഉദ്ധരണികൾ കലാം കോട്സ് എന്ന പേരിൽ ഒന്നര ഇഞ്ച് നീളവും ഒരിഞ്ച് വീതിയും 3 ഗ്രാം തൂക്കവും മാത്രമുള്ള കൗതുകകരമായ മിനിയേച്ചർ പുസ്തകരൂപത്തിൽ നഗ്നനേത്രങ്ങൾകൊണ്ട് വായിക്കാൻ കഴിയുന്ന തരത്തിൽ പ്രസിദ്ധീകരിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവൻ വിദ്യാലയങ്ങളിലേക്കും ഗ്രന്ഥശാല കളിലേക്കും സൗജന്യമായി എത്തിക്കാൻ ശ്രമിക്കുകയാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രീസ് ഫൗണ്ടേഷൻ.
എ.പി.ജെ അബ്ദുൽ കലാമിന്റെ ഏറ്റവും ചിന്താപരമായ 51 ” ഉദ്ധരണികളാണ് ഒരു എ ഫോർ ഷീറ്റ് കൊണ്ട് ഒരു പുസ്തകം എന്ന തരത്തിൽ സെറ്റ് ചെയ്തിട്ടുള്ള 60 പേജുകളുള്ള ഈ കുഞ്ഞൻ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള ഈ പുസ്തകം മൾട്ടി കളറിൽ ആണ് പ്രിന്റ് ചെയ്തിരിക്കുന്നത്.
ഒരു സെന്റീമീറ്ററിന്നും 5 സെന്റീമീറ്ററിന്നും ഇടയിലുള്ള നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാൻ കഴിയുന്ന വ്യത്യസ്തമായ 3137 മിനിയേച്ചർ പുസ്തകങ്ങൾ രചിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ ഗിന്നസ് സത്താറാണ് നൂതനമായ രീതിയിൽ ഈ പുസ്തകം രൂപകല്പനചെയ്ത് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാലയങ്ങളിൽ അബ്ദുൽ കലാമിന്റെ ഉദ്ധരണികൾ അടങ്ങിയ പോസ്റ്ററുകളുടെ പ്രദർശനം നടത്തി ഒരുലക്ഷം വിദ്യാർഥികളിൽനിന്ന് അവരവരുടെ സ്വപ്നങ്ങൾ എഴുതി വാങ്ങി ആയിരം അടി നീളമുള്ള ക്യാൻവാസിൽ പ്രദർശിപ്പിച്ച് URF വേൾഡ് റെക്കോർഡ് നേടിയ ബ്രീസ് ഫൗണ്ടേഷൻ ചെയർമാൻ ബി. ലൂയിസാണ് കലാം കോട്സ് പബ്ലിഷ് ചെയ്യുന്നത്.
English Summary: Kalam coats that are only one and a half inches high on Kalam’s Memorial Day
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.