19 July 2025, Saturday
KSFE Galaxy Chits Banner 2

Related news

July 19, 2025
July 17, 2025
July 11, 2025
July 10, 2025
July 10, 2025
July 9, 2025
July 9, 2025
July 7, 2025
July 6, 2025
July 3, 2025

നാടിന് നന്മകളുമായി“കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്”; ചിത്രീകരണം പുരോഗമിക്കുന്നു

Janayugom Webdesk
June 2, 2025 6:23 pm

കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിക്കൊണ്ട് പുതിയൊരു സിനിമയ്ക്ക് കരുനാഗപ്പളളിയിൽ തുടക്കം കുറിച്ചു. “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് “എന്ന് പേരിട്ട ചിത്രത്തിന്റെ അമരക്കാരൻ, അമ്പത്തിയൊമ്പത് വർഷമായി, കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും ഇദ്ദേഹം തന്നെ. ടെലിവിഷൻ, സിനിമാ മേഖലയിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

പുലിമുരുകൻ എന്ന ചിത്രത്തിൽ, മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച, കുട്ടിപ്പുലി മുരുകൻ അജാസ് നായകനായി അഭിനയിക്കുന്നു. ഏഷ്യാനെറ്റ് മഞ്ജു ഡാൻസ് ഡാൻസ് തുടങ്ങിയ ഒട്ടേറെ പരമ്പരകളിൽ, ബാലതാരമായി വന്ന ഡോ. സാന്ദ്ര നായികയാകുന്നു. പുതിയ തലമുറ നാശത്തിന്റെ കൊടും കാടുകളിലെത്തുമ്പോൾ, അരുത് മക്കളെ തെറ്റുകളിലേക്ക് പോകല്ലേ എന്ന സന്ദേശം ഉയർത്തിക്കാട്ടി, കേരള മനസ്സിൽ ഇടം നേടാമെന്ന പ്രതീഷയോടെയാണ്, കരുന്നാഗപ്പള്ളി നാടകശാല കൂട്ടായ്മ ഈ ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്.

കൊലപാതകങ്ങളും പീഡനങ്ങളും തുടർക്കഥയാവുന്ന കൊച്ചു കേരളത്തിൽ, മറന്നുപോകുന്ന ചില കുടുംബ ബന്ധങ്ങളുടെ കഥ പറയുകയാണ് ഈ ചിത്രം.കൈനിറയെ പണം വരുമ്പോൾ ആഡംബര ജീവിതത്തിൽ മതിമറന്ന് ജീവിക്കുന്ന ചില കുടുംബങ്ങൾ. സമ്പത്തില്ലെങ്കിലും മറ്റുള്ളവരുടെ മുന്നിൽ പ്രതാപം നഷ്ടപ്പെടാതെ ജീവിക്കാൻ, കഷ്ടപ്പെടുന്ന ചില ജന്മങ്ങൾ. ആത്മാഭിമാനമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് കരുതുന്നവരാണ് എല്ലാവരും. കുടുംബത്തിന്റെ ആത്മാഭിമാനം കാത്തുസൂക്ഷിക്കാൻ, വിദേശത്ത് കടമെടുത്ത് ജീവിക്കുന്ന ഒരു പിതാവിന്റെയും, ഭാര്യയുടെയും, മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ഒടുവിൽ ഇവരുടെ ജീവിതം ഒരു ദുരന്തമായി മാറുമ്പോൾ, നാടിനെ ഞെട്ടിച്ച ഒരു കൊലപാതക കഥയായി മാറുകയാണ് “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്”. എന്ന ചിത്രം .

കരുനാഗപ്പള്ളി നാടകശാലക്ക് വേണ്ടി, കരുന്നാഗപ്പള്ളി കൃഷ്ണൻ കുട്ടി അവതരിപ്പിക്കുന്ന “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് “ചിത്രീകരണം പുരോഗമിക്കുന്നു. കഥ,തിരക്കഥ, സംഭാഷണം — കരുന്നാഗപ്പള്ളി കൃഷ്ണൻ കുട്ടി, സംവിധാനം — പ്രസാദ് നൂറനാട്, ഗാനരചന ‑വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം — അജയ് രവി, ആലാപനം-സൂര്യനാരായണൻ, സിത്താര കൃഷ്ണകുമാർ, അരിസ്റ്റോ സുരേഷ്, ജയൻ ചേർത്തല,ഛായാഗ്രഹണം ‑വിനോദ് . ജി. മധു,എഡിറ്റിംഗ് — വിഷ്ണു ഗോപിനാഥ്, പ്രൊഡക്ഷൻ കൺട്രോളർ ‑പ്രകാശ് ചുനക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷാനവാസ് കമ്പികീഴിൽ ‚അസോസിയേറ്റ്ഡയറക്ടേഴ്സ്-സതീഷ് കലാഭവൻ, മെഹർ ചേരുനല്ലൂർ , ചമയം- ദിലീപ് പന്മന, സ്റ്റണ്ട് ‑ബ്രൂസിലി രാജേഷ്, കലാസംവിധാനം- ഹരീഷ് പത്തനാപുരം, സന്തോഷ് പാപ്പനംകോട്, കോസ്റ്റ്യൂമർ — റജുലാൽ, മോഹനൻ അടൂർ, സ്റ്റിൽ — അബാ മോഹൻ, ഷാൻ വിസ്മയ, പി.ആർ. ഒ — അയ്മനം സാജൻ

അജാസ്, ഡോ.സാന്ദ്ര, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, ജയലാൽ, ജിതിൻ ശ്യാം, കോബ്ര രാജേഷ്, അറുമുഖൻ ആലപ്പുഴ, പ്രജീവ് ജീവ, കലാഭവൻ സതീഷ്, ഗോവിന്ദ്, നിഷ സാരംഗ്, ലക്ഷ്മി പ്രസാദ്, ജീജ സുരേന്ദ്രൻ, കുടശ്ശനാട് കനകം, രത്നമ്മ ബ്രാഹ്മ മുഹൂർത്തം, രശ്മി അനിൽ , കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ജിതിൻ ശ്യാം കൃഷ്ണ, തുടങ്ങിയവരും, ഒട്ടേറെ പുതുമുഖങ്ങളും,നാടക സാംസ്കാരിക കലാകാരന്മാരും അഭിനയിക്കുന്നു.

പി.ആർ.ഒ
അയ്മനം സാജൻ

Kerala State - Students Savings Scheme

TOP NEWS

July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.