Monday
18 Feb 2019

കളമശ്ശേരിയില്‍ എടിഎം കുത്തിപ്പൊളിക്കാന്‍ ശ്രമിച്ച മോഷ്ടാക്കളുടെ വാഹനം കണ്ടെത്തി

By: Web Desk | Friday 12 October 2018 8:24 PM IST

കളമശ്ശേരിയില്‍ എടിഎം കുത്തിപ്പൊളിക്കാന്‍ ശ്രമിച്ച മോഷ്ടാക്കളുടെ വാഹനം കണ്ടെത്തി. ചാലക്കുടി ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം കണ്ടെത്തിയത്. കോട്ടയം കോടിമതയില്‍നിന്ന് മോഷ്ടിച്ചതാണ് ഈ വാഹനം. എടിഎമ്മിലെ അലാറം മുഴങ്ങുകയും മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിക്കുകായിരുന്നു.

ഇരുമ്പനത്തും കൊരട്ടിയിലും മോഷണം നടത്തിയ സംഘം തന്നെയാണ് ഇൗ മോഷണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടിടത്തും സിസിടിവി ക്യാമറകള്‍ പെയിന്റടിച്ചു മറച്ചശേഷമാണ് മോഷണം നടത്തിയത്. മോഷണശേഷം എടിഎമ്മുകളുടെ ഷട്ടറുകള്‍ താഴ്ത്തിയിടുകയും ചെയ്തു. തൃശൂരില്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എറണാകുളം ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപയാണ് കവര്‍ന്നത്.