June 4, 2023 Sunday

Related news

June 1, 2023
May 18, 2023
May 4, 2023
April 24, 2023
April 22, 2023
April 19, 2023
April 16, 2023
April 7, 2023
March 13, 2023
March 12, 2023

പഴമയുടെ മധുരവുമായി നവയുഗം കലാവേദിയുടെ “ഓൾഡ് ഈസ് ഗോൾഡ്” ദമ്മാമിൽ അരങ്ങേറി

Janayugom Webdesk
ദമ്മാം
March 12, 2023 9:17 am

നവയുഗം സാംസ്കാരിക വേദിയുടെ കലാവിഭാഗമായ കലാവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ദമ്മാമിൽ നടത്തിയ “ഓൾഡ് ഈസ് ഗോൾഡ്” എന്ന സംഗീതപരിപാടി കിഴക്കൻ പ്രവിശ്യയിലെ സംഗീതപ്രേമികൾക്ക് മറക്കാനാകാത്ത അനുഭവമായി. പഴമയുടെ മധുരമൂറുന്ന, എന്നും കേൾക്കാൻ കൊതിക്കുന്ന മലയാളം, തമിഴ്, ഹിന്ദി സിനിമ ഗാനങ്ങൾ കോർത്തിണക്കി നവയുഗം കലാവേദിയിലെ ഗായകർ അവതരിപ്പിച്ച പരിപാടിയാണ് ഗുണനിലവാരം കൊണ്ടും, അവതരണരീതി കൊണ്ടും, സംഘാടക മികവ് കൊണ്ടും ശ്രദ്ധനേടിയത്. മനോഹരങ്ങളായ നിരവധി പഴയ ഗാനങ്ങൾ മികവുറ്റ രീതിയിൽ പ്രവാസലോകത്തെ ഗായകർ അവതരിപ്പിച്ചു. കാണികളുടെ സജീവപങ്കാളിത്തം നിറഞ്ഞ സംഗീതസന്ധ്യ, രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.

സംഗീതപരിപാടിക്ക് പ്രശസ്തമാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ട്പുഴ, സിനിമ നിർമ്മാതാവും നടനുമായ ജേക്കബ് ഉതുപ്പ്, നവയുഗം ജനറൽ സെക്രട്ടറി വാഹിദ് കാര്യറ, കേന്ദ്ര ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, വിവിധ മേഖല സെക്രട്ടറിമാരായ ബിജു വർക്കി, ഗോപകുമാർ, ദാസൻ രാഘവൻ, ഉണ്ണി മാധവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 

ഷാജി മതിലകം, ബിനു കുഞ്ഞ്, മുഹമ്മദ്‌ റിയാസ്, സഹീർഷ കൊല്ലം, സജി അച്യുതൻ, നായിഫ്, സാജൻ, സംഗീത സന്തോഷ്‌, ശരണ്യ ഷിബു, മഞ്ജു അശോക്, പദ്മനാഭൻ മണിക്കുട്ടൻ, ലത്തീഫ് മൈനാഗപ്പള്ളി, മിനി ഷാജി, ആമിന റിയാസ്, കല്യാണിക്കുട്ടി എന്നിങ്ങനെ അനവധി ഗായകർ ഗാനങ്ങൾ ആലപിച്ചു. ഡോ. അമിതാ ബഷീർ പരിപാടിയുടെ അവതാരകയായി. പരിപാടിയുടെ അവസാനം ഗായകർക്ക് നവയുഗത്തിന്റെ ഉപഹാരങ്ങളും വിതരണം ചെയ്തു.
“ഓൾഡ് ഈസ് ഗോൾഡ്” സംഗീതപരിപാടിയ്ക്ക് കേന്ദ്ര കലാവേദി സെക്രട്ടറി ബിനുകുഞ്ഞ് സ്വാഗതവും, പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസ് നന്ദിയും രേഖപ്പെടുത്തി.

Eng­lish Summary;Kalavedi’s navayu­gom with the Sweet­ness of the Past, “Old is Gold” debuts in Dammam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.