കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ചുകൊന്ന സംഭവത്തിൽ കർണാടകയിൽ നിന്ന് പിടിയിലായ ഇജാസ് പാഷയ്ക്ക് പങ്കെന്ന് പൊലീസിൻറെ സ്ഥിരീകരണം. കൊലപാതകത്തിലെ മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുൾ ഷമീമിനും തോക്ക് എത്തിച്ച് നൽകിയത് ഇജാസ് പാഷയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മുംബൈയിൽ നിന്ന് ലഭിച്ച തോക്ക് ബംഗളൂരുവിൽ നിന്ന് തൗഫീക്കിന് കൈമാറുകയായിരുന്നു. തമിഴ്നാട് ക്യുബ്രാഞ്ച് ഇജാസിനെ ചോദ്യം ചെയ്യുകയാണ്. നിരോധിത തീവ്രവാദസംഘടന അൽ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ ബംഗളൂരു സെൻട്രൽ ക്രൈബ്രാംഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ അഞ്ചുപേരിൽ ഒരാളാണ് ഇജാസ് പാഷ.
രാമനഗര, ശിവമൊഗ, കോലാർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവച്ച് കൊന്നതിന് പിന്നിൽ അൽ ഉമ്മയുമായി ബന്ധമുളളവരാണെന്നാണ് പോലീസ് നിഗമനം.
English Summary: kalikyavila murder ijas involvement
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.