കളിയിക്കാവിള ചെക്പോസ്റ്റില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികള്‍ കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നാണ് കത്തി കണ്ടെത്തിയത്. ഒളിവില്‍ പോകുന്നതിന് മുമ്പ് പ്രതികള്‍ കത്തി ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വില്‍സനെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്ക് പൊലീസ് ഇന്നലെ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ് ഇതെന്നാണ് ഉദ്ദ്യോഗസ്ഥർ അറിയിച്ചത്. എഎസ്ഐയെ കൊലപ്പെടുത്തിയ ശേഷം ഷമീമും തൗഫീഖും കളിയിക്കാവിളയില്‍ നിന്ന് ബസ്സിലാണ് എറണാകുളത്ത് എത്തിയത്.
അതിന് ശേഷം പത്രത്തില്‍ കൊലപാതക വാര്‍ത്ത കണ്ടതോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പിന്നില്‍ ഉപയോഗ ശൂന്യമായ ഓടയില്‍ തോക്ക് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ബസ്സില്‍ ഉഡുപ്പിക്ക് തിരിച്ചു. കര്‍ണാടക പൊലീസിലെ ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്നാട് ക്യൂ ബ്രാഞ്ചും റെയില്‍വേ സുരക്ഷാ വിഭാഗവും ചേര്‍ന്നാണ് ജനുവരി ഏഴിന്, വെരാവല്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ പിടികൂടിയത്.
English Summary: Kaliyakkavila murder, police found the knife.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.