കളിയിക്കാവിളയിൽ പൊലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുൾ ഷെമീം, തൗഫീക്ക് എന്നിവർക്കെതിരെയാണ് തമിഴ്‌നാട് പൊലീസ് യുഎപിഎ ചുമത്തിയത്. തീവ്രവാദബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്താനുള്ള തീരുമാനം.
അതേസമയം കളിയിക്കാവിളയിൽ എഎസ്ഐ വിൽസണിനെ കൊലപ്പെടുത്തിയ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. മുഖ്യപ്രതികളായ അബ്ദുൾ ഷമീമിനെയും തൗഫീഖിനെയും മൂന്ന് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. 12 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനൊപ്പം കാരണവും പ്രതികൾ ഏറ്റു പറഞ്ഞെന്നാണ് പൊലീസ് അറിയിക്കുന്നത്. അബ്ദുൾ ഷമീമിന്റെയും തൗഫീഖിന്റെയും സംഘത്തിൽപ്പെട്ടവരെ ഡൽഹിയിലും ബെംഗളുരുവിലുമായി പൊലീസ് പിടികൂടിയിരുന്നു.
പ്രതികളിലൊരാളായ അബ്ദുൽ ഷെമീമിന് ഐഎസ് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. തീവ്രവാദബന്ധമുണ്ടെന്ന പ്രാഥമികവിവരത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആവശ്യമുണ്ട്. ഐഎസിൽ ചേർന്ന മെഹബൂബ് പാഷയാണ് ഇവർ ഉൾപ്പെട്ട 17 അംഗ സംഘത്തിന്റെ തലവൻ എന്നും പൊലീസ് പറഞ്ഞു.
YOU MAY ALSO LIKE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.