June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കളിയിക്കാവിള കൊലപാതകം: പ്രതികളുമായി ക്യു ബ്രാഞ്ചിന്റെ തെളിവെടുപ്പ് തുടങ്ങി

By Janayugom Webdesk
January 23, 2020

കളിയിക്കാവിള എഎസ്‌ഐ കൊലപാതകത്തില്‍ തമിഴ്‌നാട് ക്യു ബ്രാഞ്ച് തെളിവെടുപ്പ് തുടങ്ങി. ഇന്നലെ രാത്രി പ്രതികളെ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

പ്രതികളെ കൊലപാതകം നടത്തിയ കളിയിക്കവിള ചെക്ക്‌പോസ്റ്റില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും. 10 ദിവസത്തേക്കാണ് ഷെമീം, തൗഫിക്ക് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമസം, കളിയിക്കാവിള കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. കേസ് എന്‍ഐഎക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. പ്രതികളുടെ അന്തര്‍സംസ്ഥാന തീവ്രവാദ ബന്ധം കണക്കിലെടുത്താണ് സര്‍ക്കാര്‍ ശുപാര്‍ശ.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.