May 27, 2023 Saturday

Related news

May 24, 2023
May 21, 2023
May 17, 2023
May 12, 2023
May 9, 2023
May 4, 2023
April 26, 2023
April 23, 2023
April 21, 2023
April 21, 2023

കളിയിക്കാവിള കൊലപാതകം; ഒരു പ്രതി കൂടി പിടിയില്‍

Janayugom Webdesk
ചെന്നൈ
February 1, 2020 7:24 pm

കളിയിക്കാവിളയില്‍ എഎസ്‌ഐ വിന്‍സെന്റിനെ വെടിവെച്ച് കൊന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. തമിഴ്‌നാട് രാമനാഥപുരം സ്വദേശിയായ ഷെയ്ക്ക് ദാവൂദാണ് പിടിയിലായത്. മുഖ്യപ്രതികളായ അബ്ദുല്‍ ഷമീമും തൗഫീഖും പിടിയിലായതിന് ശേഷം ഒളിവിലായിരുന്ന ഷെയ്ക്ക് ദാവൂദിനെ രാമനാഥപുരത്തെ ഒരു മീന്‍ മാര്‍ക്കറ്റില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കളിയിക്കാവിള മുസ്‌ലിം പള്ളിക്കു സമീപത്തെ ചെക്‌പോസ്റ്റില്‍ രാത്രി ഡ്യൂട്ടിക്കിടെയാണ് എഎസ്‌ഐയെ കൊലപ്പെടുത്തിയത്. വില്‍സനെ വെടിവച്ച മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവരെ ഉഡുപ്പി റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് തമിഴ്‌നാട് ക്യു ബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

Eng­lish Sum­ma­ry: kaliyikkav­i­la mur­der case anoth­er accused was arrested

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.