കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ കാേടതി വിധി ഇന്ന്. നാഗർകോവിൽ ജില്ല സെഷൻസ് കോടതിയാണ് വിധി പറയുന്നത്. 28 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്നലെ വാദം കേട്ടിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അതേസമയം പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചാൽ കൊല്ലപ്പെട്ടേക്കുമെന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഇതോടെ കസ്റ്റഡി അപേക്ഷയിൽ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷമാകും തെളിവെടുപ്പ്.
YOU MAY ALSO LIKE THIS VIDEO