June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കളിയിക്കാവിള കൊലപാതകക്കേസ് എന്‍ഐഎ ഏറ്റെടുക്കും

By Janayugom Webdesk
January 22, 2020

കളിയിക്കാവിളയില്‍ എസ്‌ഐ വെടിയേറ്റുമരിച്ച കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു. കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കേസില്‍ ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്.

അതേസമയം കേസിലെ മുഖ്യപ്രതികളായ തൗഫീക്കിനെയും മുഹമ്മദ് ഷെമീമിനെയും ഇന്നലെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പ്രതികളെ പത്തു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാനാണ് നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടത്.

പ്രതികള്‍  കുറ്റം സമ്മതിച്ചെങ്കിലും ഗൂഢാലോചനയെക്കുറിച്ചോ സഹായം നല്‍കിയവരെക്കുറിച്ചോ വിവരം നല്‍കിയിട്ടില്ല. കൊലപാതകത്തിന് ഉയോഗിച്ച തോക്കും ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.