August 9, 2022 Tuesday

Related news

February 7, 2020
February 1, 2020
January 24, 2020
January 23, 2020
January 23, 2020
January 22, 2020
January 21, 2020
January 20, 2020
January 19, 2020
January 18, 2020

കളിയിക്കാവിള കൊലപാതകം: തോക്ക് ഓടയില്‍ നിന്ന് കണ്ടെത്തി

Janayugom Webdesk
കൊച്ചി
January 23, 2020 1:07 pm

കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ കൊലപ്പെടുത്താൻ പ്രതികളുപയോഗിച്ച തോക്ക് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസ് കണ്ടെടുത്തു. കേസിലെ നിർണായക തെളിവായ ഈ ആയുധം എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഓടയിൽ നിന്നുമാണ് പൊലീസ് കണ്ടെടുത്തത്. സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ് ഇതെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രതികളായ അബ്‌ദുൾ ഷമീം, തൗഫീഖ് എന്നിവരെ പാളയംകോട്ട ജയിലിൽ നിന്നും തെളിവെടുപ്പിനായി പൊലീസ് എറണാകുളത്തേക്ക് എത്തിക്കുകയായിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെയാണ് തോക്കു കണ്ടെടുത്തതും തെളിവെടുപ്പും നടത്തിയതും. എറണാകുളത്തു പ്രതികൾക്ക് പണം കൈമാറ്റം നടത്തിയ രണ്ടു പേരെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ അറസ്റ്റ് ഉണ്ടാവുമോയെന്ന ചോദ്യത്തോട് പോലീസ് പ്രതികരിച്ചില്ല.

ഇവരുടെ കൈവശം എങ്ങനെയാണ് ഇത്തരത്തിലുള്ള തോക്ക് വന്നതെന്ന് അന്വേഷിക്കുമെന്ന് ക്യൂ ബ്രാഞ്ച് ഡിവൈഎസ്പി കെ. ഗണേശൻ പറഞ്ഞു. എസ്.എസ്.ഐയെ വധിച്ച ശേഷം കളിയിക്കാവിളയിൽ നിന്നും ബസ് മാർഗമാണ് ഇവർ എറണാകുളത്തേക്ക് എത്തിയത്. കൊലപാതകത്തിന്റെ വാർത്ത പത്രത്തിൽ കണ്ടതോടെയാണ് തോക്ക് ഓടയിൽ ഉപേക്ഷിക്കാൻ ഇവർ തീരുമാനിച്ചത്. തുടർന്ന് ബസിൽ ഇവർ ഉഡുപ്പിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഒടുവിൽ തിരുവനന്തപുരത്ത് നിന്നും വന്ന വെരാവൽ ഏക്സ്പ്രസിൽ വച്ച് റെയിൽവേ സുരക്ഷാ വിഭാഗവും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു.

കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചവരെന്ന് പൊലീസ് സംശയിക്കുന്ന മെഹ്ബൂഹ് പാഷയും ഇജാസ് പാഷയും ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. കേന്ദ്ര സർക്കാർ നിരോധിച്ച അൽ-ഉമ്മ എന്ന ഇവരുടെ തീവ്രവാദ സംഘടന തമിഴ്‌നാട് നാഷണൽ ലീഗ് എന്ന പേരിൽ ഇവർ പുനർനാമകരണം ചെയ്തിരുന്നു. ബംഗളൂരുവും ഡൽഹിയും കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. 17 പേരുള്ള ഇവരുടെ സംഘാംഗങ്ങൾ പല വേഷങ്ങളിലും പേരുകളിലുമാണ് കർണാടകത്തിൽ കഴിഞ്ഞിരുന്നത്.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.