തിരുവനന്തപുരം കളിയിക്കാവിളയിൽ തമിഴ്‌നാട് എസ്എസ്ഐയെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കന്യാകുമാരി സ്വദേശി സയ്ദ് അലിയാണ് പിടിയിലായത്. ഇയാൾക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുള്ളതായി സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടത്തിയ ദിവസം പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയത് സയ്ദ് അലിയെ കാണാനായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
തിരുവനന്തപുരത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സയ്ദ് അലിയെ പിടികൂടിയത്. എസ്എസ്ഐയുടെ കൊലപാതത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ കേസ് എൻഐഎ ഏറ്റെടുക്കണമെന്ന് തമിഴ്‌നാട് സർക്കാർ ശുപാർശ ചെയ്യുകയും അന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കളിയിക്കാവിള മുസ്ലിം പള്ളിക്കു സമീപത്തെ ചെക്പോസ്റ്റിൽ രാത്രി ഡ്യൂട്ടിക്കിടെയാണ് സ്പെഷ്യൽ എസ്ഐ ആയിരുന്ന വിൽസൺ കൊല്ലപ്പെട്ടത്.
English summary: Kaliyikkavila murder One more arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.