Web Desk

തിരുവനന്തപുരം

January 14, 2020, 1:38 pm

കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികൾ പിടിയിൽ

Janayugom Online

കളിയിക്കാവിളയിലെ കൊലപാതകത്തിലെ മുഖ്യപ്രതികൾ പിടിയിൽ. അബ്ദുൽ ഷമീം, തൗഫീഖ് എന്നിവരാണ് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ പിടിയിലായത്.ഇരുവരുമാണ് എ.എസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. പ്രതികൾ ഉഡുപ്പിയിലെ ഇന്ദ്രാലി പൊലീസ് സ്റ്റേഷനിലാണ് ഇപ്പോൾ.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എസ്ഐ വിൽസനെ പ്രതികൾ കളിയിക്കാവിളയിലെ ചെക്പോസ്റ്റിൽവച്ച് വെടിവച്ചു കൊന്നത്. പ്രതികൾ ഉപയോഗിച്ച തോക്ക് മുംബൈയിൽ നിന്നു കൊണ്ടുവന്നതാണെന്നു തമിഴ്നാട് ക്യൂ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബെംഗളുരുവിൽ നിന്നു പിടികൂടിയ ഇജാസ് ബാഷയെ ചോദ്യം ചെയ്തപ്പോഴാണു നിർണായക വിവരം ലഭിച്ചത്.