ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ആല്‍ബിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. രാവിലെ എട്ടരയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. പിന്നീട് ക്യാമ്പസില്‍ പൊതുദര്‍ശനത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം തിങ്കളാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇതോടെ കളര്‍കോട് അപകടത്തില്‍ മരണം ആറായി. അപകടത്തില്‍ പരിക്കേറ്റ എടത്വ സ്വദേശി ആല്‍വിന്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആല്‍വിന്‍.
കെ.എസ്.ആര്‍ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് ദേശിയ പാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്ക് ജംഗ്ഷനില്‍ അപകടം ഉണ്ടായത്. അപകടത്തില്‍ മുന്‍പ് അഞ്ച് പേര്‍ മരിക്കുകയും ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.