March 24, 2023 Friday

Related news

March 22, 2023
March 21, 2023
March 21, 2023
March 21, 2023
March 19, 2023
March 19, 2023
March 17, 2023
March 16, 2023
March 14, 2023
March 14, 2023

അവിനാശി ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ വീണ്ടും അപകടം; കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Janayugom Webdesk
മൈസൂരു
February 21, 2020 10:31 am

കോയമ്പത്തൂരിലെ അവിനാശിയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ ബസ് ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പെ വീണ്ടും അപകടം. മൈസൂരു ഹുൻസൂരിൽ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ സ്വദേശി സെറീന(28) ആണ് മരിച്ചത്.

ഇന്നലെ രാത്രി കലാസിപാളയത്ത് നിന്നും കോഴിക്കോട്ടെയ്ക്ക് തിരിച്ച കല്ലട ബസാണ് മൈസൂരു ഹുൻസൂരിൽ പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞതാണെന്നാണ് വിവരം. പരിക്കേറ്റവരെ മൈസൂർ കെ. ആർ, ഭവാനി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry; kalla­da bus acci­dent in mysore one death

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.