March 21, 2023 Tuesday

Related news

March 14, 2023
March 5, 2023
January 5, 2023
June 29, 2022
June 29, 2022
April 12, 2022
January 21, 2022
December 17, 2021
December 6, 2021
October 1, 2021

ജീവനോടെ തിരിച്ചെത്തിയത് തന്നെ ഭാഗ്യം; ഗർഭിണിയുണ്ടെന്ന് പറഞ്ഞിട്ടും കൂസാതെ ഡ്രൈവർ, അപകടത്തിന് കാരണം അയാളുടെ തോന്ന്യവാസം; കല്ലടയ്‌ക്കെതിരെ യാത്രക്കാരി (വീഡിയോ )

Janayugom Webdesk
കോഴിക്കോട്
February 23, 2020 6:13 pm

ഫെബ്രുവരി 21 ന് മൈസൂരിനടുത്ത് ഹുൻസൂരിൽ കല്ലട ബസ് അപകടത്തിൽപ്പെടാൻ കാരണമായത് ഡ്രൈവറുടെ തോന്ന്യവാസവും അമിത വേഗതയുമാണെന്ന് യാത്രക്കാരി. കല്ലട ബസിൽ യാത്ര ചെയ്ത അമൃതയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ബസിന്റെ അമിത വേഗതയ്‌ക്കെതിരെ രംഗത്തെത്തിയത്. കാറിനെ വെട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നത് തെറ്റായ വിവരമാണ്. അമിത വേഗതയും പെർമിറ്റില്ലാത്ത റൂട്ടിലേയ്ക്ക് വാഹനം തിരിച്ചതുമാണ് അപകടകാരണമെന്ന് അമൃത പറയുന്നു.

“തന്റെ തൊട്ടടുത്ത സീറ്റിൽ കിടന്നിരുന്ന മഹാരാഷ്ട്ര സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.രാത്രി ബസ് ബംഗളൂരുവിൽ നിന്ന് എടുത്തപ്പോൾ മുതൽ അമിത വേഗത്തിലാണ് ഓടിയത്. ബസിന്റെ വേഗത കുറയ്ക്കണമെന്നും ഗർഭിണി അടക്കമുള്ള യാത്രക്കാർ ബസിലുണ്ടെന്ന് പലതവണ ഡ്രൈവറോട് പറഞ്ഞിട്ടും അയാൾ അത് ഗൗനിച്ചില്ല. നിങ്ങൾ അതിനെക്കുറിച്ചൊന്നും ആലോചിക്കേണ്ടന്നും ഇത് സ്ഥിരം പോകുന്ന റൂട്ടാണെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി.ബസിൽ ഞങ്ങൾക്ക് എല്ലാ സഹായവും ചെയ്തിരുന്ന ക്ലീനർ ഒരു കാലില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഒരു യാത്രക്കാരന്റെ കൈവിരൽ അറ്റു പോയി. ഗർഭിണിയ്ക്ക് അരുതാത്തത് സംഭവിച്ചു. ഇതിനെല്ലാം കാരണം ഡ്രൈവറുടെ തോന്ന്യാസമാണ്.

ബസ് ഹുൻസൂരിൽ നിന്ന് മറ്റൊരു റോഡിലൂടെ തിരിച്ചു വിട്ടിരുന്നു. വഴി സംശയമായപ്പോൾ അമിത വേഗത്തിൽ പെട്ടെന്ന് തിരിച്ചതാണ് അപകട കാരണം. എന്തിനാണ് ബസ് ഈ റോഡിലേക്ക് തിരിച്ചതെന്ന് പൊലീസുകാർ പോലും ചോദിച്ചത്. അപകടത്തിൽ പരിക്കേറ്റതിനാൽ ആശുപത്രിയിൽ എത്തിയതിന് ശേഷമുള്ള പലതും ഓർമ്മയില്ല.ഞങ്ങള്‍ക്ക് നാട്ടിലെത്താനായി കല്ലട മറ്റൊരു ബസ് അയച്ചിരുന്നു. എന്നാല്‍ അതില്‍ കയറാന്‍ ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ, നാട്ടിലേക്കെത്താന്‍ വേറെ വഴിയില്ലാത്തതിനാല്‍ ആ ബസില്‍ കയറി. രാവിലെയാണ് ആ ബസ് അവിടെനിന്ന് പുറപ്പെട്ടത്” അമൃത പറഞ്ഞു.ഹുൻസൂരിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ സൂരക്ഷിത യാത്ര വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും അമൃത ആവശ്യപ്പെട്ടു.

ENGLISH SUMMARY: Kalla­da bus acci­dent pas­sen­ger against driver

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.