പിടിമുറുകുന്നു; സുരേഷ് കല്ലടയ്ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ്

Web Desk
Posted on April 28, 2019, 12:10 pm

കൊച്ചി: സുരേഷ് കല്ലടയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ്. പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും തൃക്കാക്കര എസ് പി പറഞ്ഞു.

പൊലീസ് കസ്റ്റഡ‍ിയിലുള്ള പ്രതികളെ  കല്ലടയുടെ വൈറ്റില ഓഫീസില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. കേസില്‍ റിമാന്‍ഡിലായ ഏഴ് പ്രതികളെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. എന്നാല്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്നതിനാല്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും വേഗം പൂര്‍ത്തിയാക്കാനാണ് അന്വേക്ഷണ സംഘം ശ്രമിക്കുന്നത്.