കല്ലട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കി

Web Desk
Posted on June 25, 2019, 10:02 pm

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് റദ്ദാക്കിയത്. തൃശ്ശൂര്‍ ആര്‍ടിഎ സമിതിയുടേതാണ് തീരുമാനം. പതിനേഴ് പരാതികള്‍ കല്ലട ബസ്സിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നുവെന്ന് സമിതി കണ്ടെത്തി. ഗുരുതര പരാതി ഉയര്‍ന്നിട്ടും ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു.

ഏപ്രില്‍ 21ന് പുലര്‍ച്ചെയാണ് കല്ലട ബസ്സിലെ യാത്രക്കാരായ യുവാക്കള്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ബസ് കേടുവന്നതിനെത്തുടര്‍ന്ന് പകരം യാത്രാ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

You May Also Like This: