Web Desk

കല്ലട

July 29, 2021, 5:11 pm

കല്ലട ആറ്റിൽ ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

Janayugom Online

പടിഞ്ഞാറേകല്ലട കല്ലട ആറ്റിൽ ചാടിയ യുവതി മരിച്ചു. ഇന്ന് രാവിലെ 11 ന് കടപുഴ പാലത്തിൽ നിന്നും കല്ലട ആറ്റിൽ ചാടിയ ആരതി കൃഷ്ണൻ(22)നാണ് മരിച്ചത്. സൈജുഭവനത്തില്‍ സൈജുവിന്റെ ഭാര്യയാണ്. ആറ്റിൽ ചാടിയ യുവതിയെ നാട്ടുകാർ കരയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സ്വർണ്ണമാലയിലെ താലിയിൽ സജു എന്ന് എഴുതിയിട്ടുണ്ട്.


കിഴക്കേ കല്ലട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഇന്ന് രാവിലെ 11 ന് കടപുഴ പാലത്തിൽ നിന്നും കല്ലട ആറ്റിലേക്ക് ചാടുകയായിരുന്നു.

തൊട്ടടുത്ത് ഉണ്ടായിരുന്ന ശിക്കാര വള്ളത്തിലെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് യുവതിയെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തേ കേബിൾ ബിസിനസ് ചെയ്തിരുന്ന സൈജു ഇപ്പോൾ ​ഗൾഫിലാണ്. ഒരു വർഷം മുമ്പായിരുന്നു സൈജുവും ആരതിയുമായുള്ള വിവാഹം.

ENGLISH SUMMARY:Kallada iden­ti­fied the dead woman who jumped into the river
You may also like this video