Web Desk

കല്ലമ്പം

January 17, 2021, 9:01 am

തിരുവനന്തപുരത്തെ നവവധുവിന്റെ മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Janayugom Online

തിരുവനന്തപുരം കല്ലമ്പത്തെ നവവധുവിന്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ പിടിവലിയുടെയോ ബലപ്രയോഗത്തിന്റെയോ ലക്ഷങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. കഴുത്തിലുണ്ടായ ആഴത്തിലുളള മുറിവാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ പൊലീസ് വിട്ടയച്ചു.

വര്‍ക്കല കല്ലമ്പലം മുത്താന സുനിതാഭവനില്‍ ആതിരെയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കുളിമുറിയില്‍ കഴുത്തറുത്ത് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് കൈകളിലെ ഞരമ്പും കഴുത്തും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം. കറിക്കത്തി കൊണ്ട് രണ്ട് കൈഞരമ്പുകളും കഴുത്തും മുറിച്ചിരുന്നു. നവംബര്‍ 30 നായിരുന്നു ആതിരയുടെ വിവാഹം.

ENGLISH SUMMARY: KALLAMBALAM ATHIRA DEATH MAY BE SUICIDE SAYS POSTMORTEM REPORT

YOU MAY ALSO LIKE THIS VIDEO

;