ഓര്‍മ്മയുണ്ടോ ആ പഴയ കല്ലുസോഡയെ..

Web Desk
Posted on May 21, 2019, 3:50 pm

എ എ സഹദ്

ആലുവ: കല്ല് സോഡ, ഓട്ടി സോഡ, ഗോലി സോഡ, വട്ട് സോഡ എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന ഗൃഹാതുരുത്വവും പുതിയ തലമുറയില്‍ ആകാംക്ഷയും ഉണ്ടാക്കുന്ന സോഡ ഇന്ന് വിപണിയില്‍ ഇല്ലാതാവുകയാണ്. പക്ഷേ അതിന് വ്യത്യസ്തമായി ആലുവയിലെ ഏക കല്ല് സോഡ കിട്ടുന്ന സ്ഥാപനമായി കെ.വി. കമ്മത്ത് ആന്‍ഡ് ബ്രോസ് ഇന്നും നിലനില്‍ക്കുകയാണ്. 1940ല്‍ സഹോദരങ്ങളായ കെ. വെങ്കിടേശ്വര കമ്മത്തും കെ. രത്‌നാകര കമ്മത്തും തുടങ്ങിയ സ്ഥാപനം ഇന്നും നിലനിര്‍ത്തുന്നത് മുന്‍തലമുറക്കാര്‍ തുടങ്ങിയ വ്യവസായം ആയതുകൊണ്ടാണ് ഇത് നിലനിര്‍ത്തിപ്പോരുന്നതെന്ന് സഹോദരങ്ങളായ രാമനാഥും ദിവാകരകമ്മത്തും പറയുന്നത്. സോഡാ നിര്‍മാണ യൂണിറ്റുകള്‍ക്ക് ആവശ്യമായ സാധനങ്ങളും ഇവിടെ വില്‍പ്പനക്കുണ്ട്.

kallusoda

ആലുവ ബാങ്ക് കവലയിലെ സിറ്റി ടവറിലാണ് കല്ല് സോഡാക്കട നടത്തുന്നത്. വര്‍ഷങ്ങളുടെ പരിചയം ആലുവയുമായുള്ളതുകൊണ്ട് സ്ഥിരമായിട്ടുള്ള ഉപഭോക്താക്കള്‍ ഉണ്ടെന്നും അതുകൊണ്ടാണ് ഇന്നും കട നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നതെന്നും സഹോദരങ്ങള്‍ പറഞ്ഞു. എട്ട് വര്‍ഷത്തില്‍ കല്ല് സോഡ ഉണ്ടാക്കുന്ന മെഷീന്‍ മാറ്റാറുണ്ട്. പലരും കല്ല് സോഡ നിര്‍മാണവുമായി ബന്ധപ്പെട്ടുകൊണ്ട് സമീപിക്കാറുണ്ടെന്നും വിപണിയില്‍ മെഷീന്‍ ലഭ്യമാണെങ്കിലും ഇതിനുവേണ്ടിയുള്ള കുപ്പി ലഭ്യമല്ലാത്തതിനാല്‍ നിര്‍മ്മാണയൂണിറ്റുകള്‍ തുടങ്ങാനാവാതെ മടങ്ങാറാണ് പതിവെന്നും രാമനാഥ് പറഞ്ഞു.

kallusoda

പുതുതലമുറയില്‍ ഉള്ളവര്‍ക്കിടയിലേക്ക് പരസ്യമില്ലാത്തത് കൊണ്ട് കടന്നുചെല്ലാന്‍ പ്രയാസപ്പെടുന്നുണ്ടെങ്കിലും, കല്ല് സോഡ കുടിക്കുന്നവര്‍ അവരുടെ സന്തോഷം പങ്കുവെക്കാറുണ്ടെന്നും അവരുടെ സുഹൃത്തുകളിലേക്ക് കടയെക്കുറിച്ചും കല്ല് സോഡയെക്കുറിച്ചും സംസാരിക്കാറുണ്ടെന്നും അത് പലരുടെയും ആഗ്രഹങ്ങള്‍ നിറവേറാന്‍ സഹായിക്കുന്നുണ്ടെന്നും സഹോദരങ്ങള്‍ പറഞ്ഞു. മക്കളെല്ലാവരും മറ്റുള്ള ജോലിയിലേക്ക് തിരിഞ്ഞതുകൊണ്ട് സ്ഥാപനം കൈമാറ്റം നടത്താന്‍ കഴിയുന്നില്ലെന്ന വിഷമവും ഇരുവരും ജനയുഗം ലേഖകനോട് അവര്‍ പങ്കുവെച്ചു.

kallusoda

കല്ല് സോഡയുടെ ഉത്ഭവം കേരളത്തില്‍ നിന്നല്ല. ഹൈദരാബാദിലും സെക്കന്ദരാബാദിലണ്. കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടും മാര്‍ക്കറ്റില്‍ കുപ്പിയുടെ ലഭ്യത ഇല്ലാത്തതുകൊണ്ടുമാണ് ഇന്ന് കല്ല് സോഡ അന്യം നിന്നുപോവുന്നതെന്നാണ് സഹോദരങ്ങളുടെ വാദം,

YOU MAY LIKE THIS VIDEO