കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലകൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. ഒരു സ്വകാര്യ മാധ്യമത്തിനോടാണ് ഭര്‍ത്താവ് വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍.
രേഷ്മ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമായ അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ തന്നോട് പറഞ്ഞിരുന്നു. തന്നെയുമല്ല , ഈ അനന്തുവിനെ കുറിച്ച് മുമ്പ് തനിക്ക് സൂചന കിട്ടിയിരുന്നുവെന്നും എന്നാല്‍ ആള് ആരെന്ന് മനസിലായിരുന്നില്ലെന്നും വിഷ്ണു പറഞ്ഞു. രേഷ്മയുടെ ഫെയ്സ്ബുക്ക് ചാറ്റുകളുടെ പേരില്‍ വഴക്ക് പതിവായിരുന്നുവെന്നും ഇനി രേഷ്മയെ സ്വീകരിക്കാന്‍ തനിക്കാവില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.
ഗ്രീഷ്മയും, ആര്യയും ചേര്‍ന്ന് ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ലെന്നും അവര്‍ കുഞ്ഞിനെ കൊല്ലാന്‍ നിര്‍ദേശിക്കുമെന്ന് കരുതുന്നില്ലെന്നും വിഷ്ണു പറഞ്ഞു. കാണാതാകുന്നതിന് തൊട്ട് മുമ്പ് രേഷ്മയുമായി ഫെയ്സ്ബുക്ക് സൗഹൃദമുണ്ടെന്ന് മാത്രം ആര്യ തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും രേഷ്മയുമായി ഫെയ്സ്ബുക്ക് സൗഹൃദമുളള കാര്യം ആര്യ മരിക്കും മുമ്പാണ് തന്നോട് സൂചിപ്പിച്ചതെന്നും വിഷ്ണു പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസമാണ് കാമുകനെന്ന പേരില്‍ രേഷ്മയോട് ഫേസ്ബുക് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ് കണ്ടെത്തിയത്.
രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. അനന്തു എന്ന പേരിലുള്ള വ്യാജ ഫേസ്ബുക് അക്കൗണ്ടില്‍ നിന്നായിരുന്നു ചാറ്റിങ്. ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നില്ല. രേഷ്മയെ ഇത്തരത്തില്‍ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഗ്രീഷ്മയുടെ സുഹൃത്ത് വിവരങ്ങള്‍ പൊലീസിന് കൈമാറി. ഇയാളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. ബുദ്ധിശൂന്യമായ ഈ പ്രവൃത്തി മൂലം നഷ്ടമായത് നവജാത ശിശുവിന്റെ അടക്കം മൂന്ന് ജീവനുകള്‍.
english summary; Kalluvathukkal baby death case follow up
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.