പ്രളയത്തിന്റെ വരവിന് ആർക്കും തടയിടാൻ ആവില്ല

By: Web Desk | Saturday 8 December 2018 2:44 PM IST

ആലപ്പുഴ: പ്രളയത്തിന്റെ വരവിന് ആർക്കും തടയിടാൻ ആവില്ലെന്നാണ് ആദിത്യ കൃഷ്ണന്റെ വാദം. പാലക്കാട് റവന്യൂജില്ലകലോത്സവത്തിൽ അവതരണം പോരെന്ന് വിധികർത്താക്കൾ വിധിയെഴുതിയ പ്രളയാനന്തര കഥ അപ്പീലുമായി എത്തിപറഞ്ഞാണ് അവൻ ഹൈ സ്കൂൾ വിഭാഗം കഥാപ്രസംഗത്തിൽ  എ’േഗ്രഡ് ഒപ്പം ചേർത്തുനിർത്തിയത്.

 ഇതിനൊപ്പം ജില്ലയിൽ ഒന്നാമതെത്തിയ കുട്ടിയെ ബഹുദൂരം പിന്നിലാക്കിയാണ് വിജയം സ്വന്തമാക്കിയത്. കോങ്ങാട് കെ.പി.ആർ.പി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. പാലക്കാട് ക്രൈംബ്രാഞ്ച് എസ്.െഎ അച്യുതാനന്ദെൻറയും കോങ്ങാട് ജി.യു.പി.എസ് അധ്യാപിക എ.പി.ജ്യോതിയുടെയും മകളാണ്. റിപ്പബ്ലിക്ദിനപരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച വിദ്യാർഥിസംഘത്തിൽ  അംഗമായിരുന്നു. സെൽമി ദ ആൻസർ, കോടീശ്വൻ ടി.വി പരിപാടികളിലും പെങ്കടുത്തിട്ടുണ്ട്.
.സരിതകൃഷ്ണൻ