പ്രളയത്തിന്റെ കാരണം മനുഷ്യന്റെ അത്യാർത്തി

By: Web Desk | Saturday 8 December 2018 2:34 PM IST

ആലപ്പുഴ: പ്രളയത്തിന്റെ കാരണം മനുഷ്യന്റെ അത്യാർത്തി തന്നെയാണെന്ന് കൗമുദി പറയുന്നു.  വലിയ ദുരന്തത്തിലും പാഠംപഠിക്കാൻ മനുഷ്യൻ തയ്യാറില്ലെന്നാണ്  കൗമുദിക്ക് പറയാനുള്ളത്. അതൊക്കെ തന്റെ മോണോ ആക്ടിൽ ഭാവാഭിനയത്തോടെ പറഞ്ഞു വച്ചപ്പോൾ ആ കൊച്ചു കൂട്ടുകാരിക്ക് എ ഗ്രേഡ് സ്വന്തം.  കോഴിക്കോട് മേപ്പയൂർ ജിവിഎച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാർഥിനി കൗമുദി കളരിക്കണ്ടി പ്രകൃതിസ്നേഹം വരച്ചുകാട്ടിയാണ് ഹൈസ്കൂൾവിഭാഗം ഏകാഭിനയത്തിൽ വിജയം നേടിയത്. മേപ്പയൂർ ഇരണ്ടത്ത് യുപിസ്കൂൾ അധ്യാപകൻ ശശികുമാറിെൻറയും കോഴിക്കോട് പിഎച്ച്സി ഹെൽത്ത് നഴ്സ് സതിയുടെയും മകളാണ്. ഗാനരചയിതാവ് രമേശ്കാവിൽ രചനയും സത്യൻ മുദ്ര സംഗീതവും നിർവഹിച്ചു.

.സരിതാ കൃഷ്ണൻ