ഇതാണിപ്പോ കൂത്ത് : കലോത്സവ നഗറിൽ 205 ശിക്ഷ്യരുമായി പൈങ്കുളം നാരായണ ചാക്യാർ

By: Web Desk | Friday 7 December 2018 2:52 PM IST

ആലപ്പുഴ: പൈങ്കുളത്തിനിതു ശിഷ്യരുടെ കൂത്ത്,  മൂന്നു പതിറ്റാണ്ടുകാലത്തോളമായി സംസ്ഥാന സ്കൂൾ കലോത്സവ നഗറിലെ നിറസാന്നിധ്യമായ കൂത്ത് – കൂടിയാട്ടം കലാകാരൻ പൈങ്കുളം നാരായണ ചാക്യാർ ഇക്കുറിയും സജീവം. വിവിധ ജില്ലകളിൽ നിന്നുള്ള 205 ശിക്ഷ്യ ഗണങ്ങളുമായാണ് ആലപ്പുഴയിലെത്തിയിട്ടുള്ളത്.
കൂടിയാട്ടം ,പാഠകം ,ചാക്യാർകൂത്ത് ,നങ്ങ്യാർക്കൂത്ത്
എന്നീ ഇനങ്ങളിലാണ് ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിൽ പ്രതിഭകൾ മാറ്റുരക്കാനെത്തിയിട്ടുള്ളത്.പൊതുവെ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. ഒട്ടുമിക്ക ജില്ലകളിൽ നിന്നും പരിശീലനം നൽകണമെന്ന് ആവശ്യപ്പെട്ടു കുട്ടികളുടെ രക്ഷിതാക്കൾ വിളിക്കുന്നുണ്ട്. പക്ഷെ എല്ലായിടത്തും പോകാൻ കഴിയില്ലന്ന് പൈങ്കുളം പറയുന്നു.  ഒരേ മത്സരയിനം എച്ച് എസ് ,എച്ച് എസ് എസ് വിഭാഗങ്ങളിൽ   ഒരേ സമയത്ത് നടത്തുന്നത് ഒഴിവാക്കേണ്ടിയിരുന്നതാണ്. കുട്ടികളെ പരിശീലിപ്പിക്കുന്നവർക്ക് ഏറെ പ്രയാസം ഇതുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കലോത്സവങ്ങളിലും തന്റെ ശിക്ഷ്യർ മികച്ച നിലവാരം പുലർത്താറുണ്ട്.
.ഇക്കുറിയും നല്ല പ്രതീക്ഷയുണ്ട്. കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന കലോത്സവത്തിൽ 197 കുട്ടികളായിരുന്നു ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പങ്കെടുത്തത്. ഈ വർഷം പ്രതിസന്ധികൾ ഉണ്ടെങ്കിലും കുട്ടികൾ  കൂടിയിട്ടുണ്ട്.
.ഷാജി ഇടപ്പള്ളി