നർമ്മത്തിന്റെ പ്രൗഢ മുഖമായി ചാക്യാർകൂത്ത്

By: Web Desk | Friday 7 December 2018 11:27 AM IST

പുരാണ കഥകളിലെ ഭാഗങ്ങൾ നർമ്മത്തിൽ ചാലിച്ച് സാമൂഹ്യ വിമർശനങ്ങളും അധികാര തർക്കങ്ങളും വിഷയമാക്കിയാണ് കലോത്സവത്തിന്റെ എട്ടാം വേദിയായ സെന്റ് ആന്റണീസ് ഗേൾസ് എച്ച് എസ് പാദമുദ്ര വേദിയിൽ ഹൈസ്കൂൾ വിഭാഗം ചാക്വാർകൂത്ത് മത്സരത്തിൽ മത്സരാർഥികൾ മാറ്റുരക്കുന്നത്. വേദിയിൽ കാഴ്ചക്കാരുമേറെയാണ്, പതിനൊന്ന് മത്സരാർഥികളാണ് പങ്കെടുക്കാനെത്തിയിട്ടുള്ളത്. ജില്ലകളിൽ ഒന്നിലധികം തവണ സമ്മാനം കരസ്ഥമാക്കിയിട്ടുള്ളവരാണ് മത്സരാർഥികളിൽ ഏറെയും.
ഷാജി ഇടപ്പള്ളി