സദസിൽ പൂത്തിരുവാതിര

Web Desk
Posted on December 07, 2018, 1:06 pm

ആലപ്പുഴ: ഏറെ വൈകിയെങ്കിലും തിരുവാതിര പാട്ട് ഉണർന്നതോടെ സദസിൽ പൂത്തിരുവാതിര കാലമെത്തി. വേദി നാലായ തിരുമല ദേവസ്വം സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ തിരുവാതിര കളി മത്സര o കാണുവാൻ സദസിൽ അംഗനമാരുടെ തിരക്ക്. രാവിലെ 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന തിരുവാതിരകളി മത്സരാർത്ഥികൾ വൈകിയതിനെ തുടർന്ന് 10 .15 നാണ് ആരംഭിച്ചത്. പതിവ് പോലെ സീതാ പരിണയം, കൃഷ്ണലീല, പാർവതീ പരിണയം എന്നിവയായിരുന്നു അവതരിപ്പിക്കുന്നതിൽ ഏറെയും.

ഡാലിയ രാജേഷ്