ചടുല താളമുണർത്തി ചിലമ്പൊലി ഉണർന്നു

By: Web Desk | Friday 7 December 2018 11:07 AM IST

ആലപ്പുഴ: ചടുല താളമുണർത്തി ചിലമ്പൊലി ഉണർന്നു. ആണ്‍കുട്ടികളുടെ നാടോടി നൃത്ത വേദിയായ സെന്റ് ജോസഫ് എച് എസ് എസിലെ ചിലമ്പൊലിയിൽ രാവിലെ 10 മണിയോടെയാണ് മത്സരങ്ങൾ  ആരംഭിച്ചത്.
മത്സരാർത്ഥികൾ എത്താൻ വൈകിയതോടെ വൈകി ആരംഭിച്ച മത്സരങ്ങൾ പക്ഷെ അറങ്ങുണർന്നർന്നതോടെ ചടുല താളമാർന്നു. പറശ്ശിനിക്കടവ് മുതപ്പന്റെ കഥയുമായി ഉണർന്ന അരങ്ങിൽ മത്സരാര്‍ത്ഥികൾ നിറഞ്ഞാടി.
പലപ്പോഴും ആവർത്തന വിരസം എന്ന് തോന്നിപ്പിക്കും വിധം ഒരേ വിഷയം അരങ്ങിൽ എത്തിയെങ്കിലും ഭാവവും താളവും പകർന്ന് കുട്ടികൾ അരങ്ങിനെ ഉണർത്തി.
സരിതാകൃഷ്ണൻ