Web Desk

തിരുവനന്തപുരം

February 24, 2021, 11:06 pm

ഇൻസ്റ്റഗ്രാം കെണി, പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

Janayugom Online

കൽപ്പകഞ്ചേരിയിൽ പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന് കുട്ടി മൊഴി നൽകി. വീട്ടുകാർ അറിയാതെ വീട്ടിൽ മയക്കുമരുന്ന് എത്തിച്ച് നല്‍കിയെന്നും കുട്ടി പറഞ്ഞു.

കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അഫ്‌ലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് എന്നിവരെയാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 30 കാരനായ യുവാവാണ് മുഖ്യപ്രതി. ഇയാളുടെ ഒത്താശയോടെ മറ്റ് ആറ് പേർ പീഡനത്തിരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. എട്ട് മാസത്തോളം ഇവരുടെ പീഡനത്തിരയായ പെൺകുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

ലോക്ഡൗൺ സമയത്താണ് യുവാവ് ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുന്നത്.  പ്രദേശവാസിയായ ഇയാൾ പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്യുകയും ഇയാൾ പെൺകുട്ടിക്ക് കഞ്ചാവെത്തിച്ച് നല്‍കുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽ വാഹനത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ മാതാവും സഹോദരന്മാരും അറിയാതെ പലസമയത്തും വീട്ടിലെത്തിയ പ്രതി ഒമ്പതാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. കഞ്ചാവ് വിൽപ്പനയിലൂടെ ഇയാളുമായി സൗഹൃദത്തിലായവരാണ് പിന്നീട് ചൂഷണം നടത്തിയത്. കുട്ടിയുടെ പിതാവ് വിദേശത്താണ്

You may also like this video;