Web Desk

February 22, 2021, 4:15 pm

കല്‍പ്പറ്റ നിയമസഭാ സീറ്റ് യുഡിഎഫിന് കീറാമുട്ടിയാകുന്നു

Janayugom Online

ഉത്തര കേരളത്തില്‍ യുഡിഎഫിനും, കോണ്‍ഗ്രസിനും വലയി പ്രതീക്ഷയുളള ജില്ല വയനാടായിരുന്നു. എന്നാല്‍ കല്‍പ്പറ്റ ഉള്‍പ്പെടെ മൂന്നു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളാകുവാന്‍ നിരവധി പേരാണ് രംഗത്തുളളത്. കല്‍പ്പറ്റ സീറ്റില്‍ കോണ്‍ഗ്രസു, മുസ്ലീം ലീഗും കണ്ണുവെച്ചിട്ടുണ്ട്.വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുമുള്ല പ്രതിനിധി രാഹുല്‍ ഗാന്ധിയാണ്.അതിനാല്‍ ജില്ലക്ക് വലിയ പ്രധാന്യമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കാണുന്നത്.എന്നാല്‍ യുഡിഎഫിലെ സീറ്റിനായുള്ല പരസ്പരം പോര് ഏറെ ആശങ്കയാണ് ഹൈക്കമാന്‍ഡിനുളളത്. ജില്ലയിലെ ഏക ജനറല്‍ സീറ്റുമാണ് കല്‍പറ്റ. ഇവിടേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നവരില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതല്‍ കെപിസിസി വൈസ് പ്രസിഡന്‍റ് ടി സിദ്ധീഖിന്‍റെ വരെ എത്തിയിരിക്കുന്നു. കഴിഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പക്കല്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്ത സീറ്റാണ് കല്‍പ്പറ്റ.യുഡിഎഫ് എല്‍ജെഡിക്ക് നല്‍കിയ സീറ്റായിരുന്നു കല്‍പ്പറ്റ.എന്നാല്‍ ഇത്തവണ എല്‍ജെഡി യുഡിഎഫര് വിട്ട് എല്‍ഡിഎഫിലെത്തിയിരിക്കുകയാണ്. അതിനാലാണ് സീറ്റിനായി കോണ്‍ഗ്രസും- ലീഗും രംഗത്തു വന്നിരിക്കുന്നത് എഐസിസി നിയോഗിച്ച സര്‍വേ ഏജന്‍സികള‍് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവന്‍ യോഗ്യനായി കണ്ടെത്തിയത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ആയിരുന്നു. നേരത്തെ സ്ഥാനാര്‍ത്ഥിത്വചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നപ്പോള്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം. എന്നാല്‍ അവസാന നിമിഷം മുല്ലപ്പള്ളി തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ലീഗിനെ കോണ്‍ഗ്രസും,കോണ്‍ഗ്രസിനെ ലീഗും അംഗീകരിക്കാത്ത സ്ഥിതിയാണ് വയനാട്ടിലുള്ളത്.

കൂടാതെ ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ ഒരു കാരണവശാലും വേണ്ടെന്ന നിലപാടിലുമാണ് ഇരു കൂട്ടരും,ഇറക്കുതി സ്ഥാനാര്‍ത്ഥി വേണ്ടെന്ന് പറഞ്ഞ് ശക്തിമായ പ്രതിഷേധമാണ് കല്‍പറ്റയില്‍ ഉയരുന്നത്. ഇത് സംബന്ധിച്ച ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. യുഡിഎഫ് സ്ഥാനാർഥി ഇറക്കുമതി നിർത്തുക, അല്ലെങ്കിൽ വയനാട് ഡിസിസി പിരിച്ചുവിടുക എന്നാണ് പോസ്റ്ററില്‍ ഉള്ളത്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സീറ്റ് ചോദിക്കുന്ന ലീഗിന് കൂടിയുള്ള മുന്നറിയിപ്പ് കൂടിയാണ് പോസ്റ്ററുകള്‍.മുല്ലപ്പള്ളിയടക്കമുള്ള നേതാക്കള്‍ മത്സരിക്കാന്‍ വരുമെന്ന പ്രചാരണം ശക്തമായതോടെയാണ് ഈ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസില്‍ തന്നെ ഐഎന്‍ടിയുസിയും രംഗത്തുണ്ട്. തോട്ടം തൊഴിലാളികള്‍ ഏറെയുള്ള മണ്ഡലം എന്ന നിലയിലാണ് അവരുടെ അവകാശവാദം. ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പ്പറ്റയില്‍ പുറത്ത് നിന്ന് നോതാക്കളെ കൊണ്ടുവന്ന് മത്സരിപ്പിക്കുന്നത് വയനാട്ടിലെ നേതാക്കളുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന പരാതി കെപിസിസിക്ക് മുന്നിലുണ്ട്. ജില്ലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് പരിചയമുള്ള നല്ല നേതാക്കളുണ്ട്. പുറമെ നിന്ന് നേതാക്കള്‍ വരുമ്പോള്‍ ഇവര്‍ക്ക് അവസരം ലഭിക്കില്ല. രണ്ട് ദിവസത്തെ പര്യടനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്താനിരിക്കെയാണ് ഡിസിസി ഓഫീസിന് മുന്നിലെ മതിലില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും. നേതാക്കളെ കെട്ടി ഇറക്കിയാല്‍ വിമതരായി മത്സരിക്കാനും ഒരു വിഭാഗം നേതാക്കള്‍ ലക്ഷ്യമിടുന്നുണ്ട്. സീറ്റിനെ ചൊല്ലിയുള്ള പാര്‍ട്ടിയിലെ തമ്മിലടി കാരണം ഉറച്ച സീറ്റ് നഷ്ടപ്പെടുത്തരുതെന്ന വികാരമാണ് മണ്ഡലത്തിലെ അണികള്‍ക്ക് ഉള്ളത്. 

സീറ്റ് ജില്ലയില്‍ നിന്ന് തന്നെയുള്ള നേതാക്കള്‍ക്ക് കൊടുക്കാന്‍ കെപിസിസി തയ്യാറാകണമെന്നും പ്രാദേശിക പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.ആദ്യം മുതല്‍ തന്നെ കല്‍പറ്റ് സീറ്റില്‍ തുടക്കത്തില്‍ ഉന്നയിച്ച ആവശ്യം ഒന്നു കൂടി ശക്തമാക്കിയിട്ടുണ്ട് മുസ്ലിം ലീഗ്. തദ്ദേശ തിരഞ്ഞെടുപ്പിലെ അടക്കം പ്രകടനം ഉയര്‍ത്തിക്കാട്ടിയാണ് സീറ്റിലെ അവകാശ വാദം അവര്‍ ശക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ മാത്രം മുസ്ലിം ലീഗിന് 4 പഞ്ചായത്ത് പ്രസിഡന്‍റുമാരും 2 ജില്ലാ പഞ്ചായത്ത് അംഗങ്ങളേയും നേടാന്‍ സാധിച്ചിരുന്നു. കല്‍പറ്റ നഗരസഭ അധ്യക്ഷന്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, 3 പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാര്‍ എന്നിവയും മണ്ഡലത്തില്‍ മുസ്ലിം ലീഗിനുണ്ട്. കൂടുതല്‍ സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടപ്പോള്‍ പിടിച്ച് നിന്നത് മുസ്ലിം ലീഗിന്‍റെ കരുത്തിലാണെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് സീറ്റിന് അവകാശം ഉണ്ടെന്നുമാണ് മുസ്ലിം ലീഗിന്‍റെ അവകാശവാദം.
ENGLISH SUMMARY;Kalpetta assem­bly sergeant defeats UDF
you may also like this video;