തിരുവനന്തപുരം കോര്‍പ്പറോഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി ഉലക നായകന് കമല്‍ ഹാസന്. ചെറിയ പ്രായത്തില്‍ തിരുവനന്തപുരം മേയറായ സഖാവ് ആര്യക്ക് അഭിനന്ദനങ്ങള്‍. ആര്യ എല്ലാ സ്ത്രീകൾക്കും പ്രചോദനമാണ്. തമിഴ്നാട്ടിലും ഇത്തരം മാറ്റങ്ങൾ സംഭവിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കമല്‍ ഹാസന് അഭിനന്ദനങ്ങള്‍ അറിയിച്ചത്. നേരത്തെ മോഹന്‍ലാല്‍ ആര്യയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.
54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. മുടവന്‍മുഗളില്‍ നിന്നുളള വാര്‍ഡ് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്. 21 വയസുളള ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുകയായിരുന്നു.
ആള് സെയിന്റ്സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥിയായ ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവർത്തിച്ചു വരികയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ.
English summary: Kamal Hasan congratulates Arya Rajendran
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.